Home Blog Page 3
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ 17 വയസ്സുള്ള ആദിവാസി ബാലന്റെ മരണത്തിൽ ഒരു കൂട്ടം ഗ്രാമവാസികൾ പ്രതിഷേധിച്ചതിനെ തുടർന്ന് ഞായറാഴ്ച മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തു . സമ്പൂർണനഗറിലെ ഇന്ദിരാ നഗർ ഗ്രാമവാസിയായ രാഹുൽ, പോലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദ്ദനമേറ്റ നാല് ദിവസത്തിന് ശേഷമാണ് അന്ത്യശ്വാസം വലിച്ചത്.മൊബൈൽ മോഷണക്കുറ്റം ആരോപിച്ച് അമ്മാവൻ പരാതി നൽകിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് രാഹുലിനെ പോലീസ് ചോദ്യം ചെയ്യാൻ കൊണ്ടുപോയത്. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി വന്നത്. അവന്റെ അമ്മാവനും ഗ്രാമ മുഖ്യനും യോഗത്തിൽ പങ്കെടുത്തു. ഇവരുടെ...
കർണാടകയിലെ സർക്കാർ സ്‌കൂളിൽ മുസ്ലീം വിദ്യാർത്ഥികളെ സ്‌കൂൾ വളപ്പിൽ നമസ്‌കരിക്കാൻ അനുവദിച്ചതിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. മുളബാഗിലുവിലെ ബാലെചെങ്കപ്പ സർക്കാർ സ്‌കൂളിലാണ് സംഭവം. എന്നാൽ വിദ്യാർത്ഥികൾക്ക് ഇത്തരമൊരു അനുമതി നൽകിയിട്ടില്ലെന്ന് സ്കൂൾ പ്രിൻസിപ്പൽ ഉമാദേവി പറഞ്ഞു. വെള്ളിയാഴ്ചകളിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു ക്ലാസ് മുറിയിൽ നിസ്കരിക്കാനാണ് ഹെഡ്മിസ്ട്രസ് അനുമതി നൽകിയിരുന്നത്. നമസ്കരിക്കാനായി വിദ്യാർത്ഥികൾ പുറത്തുപോകുന്നത് തടയാനായിരുന്നു ഇത്. ഇതനുസരിച്ച് വിദ്യാർത്ഥികൾ എല്ലാ വെള്ളിയാഴ്ചകളിലും നമസ്കരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നമസ്കാരത്തെപ്പറ്റി അറിഞ്ഞ ഹിന്ദു...
ഹിന്ദുക്കൾക്കും ഹിന്ദു ദൈവങ്ങൾക്കും ദേവതകൾക്കുമെതിരായ വിദ്വേഷ പ്രസംഗങ്ങളിൽ പ്രത്യേക അന്വേഷണ സംഘ(എസ്‌ഐടി)ത്തിൻ്റെ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് ഹിന്ദു സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചു. മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ചുള്ള ഹരിദ്വാർ ധർമ സൻസദിലെ വിദ്വേഷ പ്രസംഗങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ ഇടപെടൽ അപേക്ഷയായി ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസും ഹിന്ദു സേനയും ചേർന്നാണ് ഹർജി സമർപ്പിച്ചത്.മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് എസ്ഐടിയുടെ സ്വതന്ത്രവും നിഷ്പക്ഷവും വിശ്വസനീയവുമായ അന്വേഷണത്തിന് നിർദ്ദേശം നൽകണമെന്ന്...
ദുബായ് : വിവിധ നറുക്കെടുപ്പുകളിലൂടെ കൈനിറയെ സമ്മാനങ്ങള്‍ നല്‍കി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ അവസാന വാരത്തിലേക്ക് കടന്നു. അവസാനവാരം വിവിധ നറുക്കെടുപ്പുകളിലൂടെ നിരവധി സമ്മാനങ്ങള്‍ നേടാനുളള അവസരമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്. കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികളായവർക്കുളള സമ്മാനദാനം ദുബായ് ഗ്ലോബല്‍ വില്ലേജില്‍ നടന്നു. ഇന്‍ഫിനിറ്റി ക്യൂ എക്സ് 80 കാറും 1 ലക്ഷം ദിർഹവും സമ്മാനമടക്കം നറുക്കെടുപ്പിലൂടെ നല്‍കുന്നത് 30 ദശലക്ഷം ദിർഹത്തിന്‍റെ സമ്മാനങ്ങളാണ്. കഴിഞ്ഞ ദിവസം നറുക്കെടുപ്പില്‍ വിജയിയായ യുഎഇ പൗരന്‍ മുഹമ്മദ് അഹമ്മദ് അല്‍ ഷെഹിയുള്‍പ്പടെയുളളവർക്ക്...
പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യക്ക് വേണ്ടി അവരുടെ വീട്ടിലെത്തി AP ഉസ്താദ് ദുആ ചെയ്യുന്നു. സയ്യിദ് |സാദിഖ് അലി ശിഹാബ് തങ്ങൾ, മുനവ്വറലി തങ്ങൾ, റശീദലി തങ്ങൾ, ബശീർ അലി തങ്ങൾ, അബ്ബാസ് അലി തങ്ങൾ തുടങ്ങിയവരും, പി.കെ.കുഞ്ഞാലിക്കുട്ടി, എം.കെ.രാഘവൻ MP, സയ്യിദ് ജഅഫർ തുറാബ് തങ്ങൾ, പി.എം. മുസ്തഫ കോഡൂർ ,ഊരകം അബ്ദുറഹിമാൻ സഖാഫി എന്നിവർ സംബന്ധിച്ചു.
ദമ്മാം:ജനവിശ്വാസം ആർജ്ജിക്കാതെ കേരളത്തിന് സാമ്പത്തീക പാരിസ്ഥിതിക ബാധ്യത വരുത്തുന്നനിഗൂഢ വികസന പദ്ധതി കളുമായി സർക്കാര് മുന്നോട്ട് പോകുമ്പോൾ കെ റെയിൽ വിരുദ്ധ ജനകീയ പ്രതിഷേധങ്ങളെ അടിച്ചൊതുക്കുന്നത് പ്രതിഷേധാർഹമാണെന്ന് കിഴക്കൻ പ്രവിശ്യാ കെഎംസിസി പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. പ്രളയവും മറ്റ് പരിസ്ഥിതി ആഘാത ങ്ങളും നേരിട്ട് വരുന്ന സമീപ കാലഘട്ടങ്ങളിൽ വികസന പദ്ധതി കളിൽ ജനകീയ ഐക്യം ഉണ്ടാകണമെന്നും ഇതിനായി പ്രതിപക്ഷ നേതാവ്...
ദുബായ് : ദുബായ് ദേര ഹയാത്ത് റീജന്‍സിയിലെ സ്റ്റാർ ഗലേറിയയില്‍ വീണ്ടും സിനിമാക്കാലം. ഹൃദയമുള്‍പ്പടെയുളള 3 മലയാള ചിത്രങ്ങളുടെ പ്രദർശനത്തോടെയാണ് സ്റ്റാർ ഗലേറിയ വീണ്ടും സിനിമലോകത്തേക്ക് മടങ്ങിയെത്തുന്നത്. ഹൃദയം, മേപ്പടിയാന്‍,സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളാണ് ശനിയാഴ്ച മുതല്‍ പ്രദർശനം തുടങ്ങിയിരിക്കുന്നത്. രണ്ട് തിയറ്ററുകളിലുമായി 435 പേർക്ക് സിനിമ കാണാനുളള സൗകര്യമാണ് സ്റ്റാർ ഗലേറിയയിലുളളത്. അത്യന്താധുനിക സൗകര്യങ്ങളുള്ള നവീകരിച്ച രണ്ടു തിയ്യറ്ററുകള്‍ ആണ് സ്റ്റാര്‍ ഗലേറിയ സിനിമയില്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് പ്രദര്‍ശകരായ സലീം, ഫൈസല്‍, രാജന്‍ വര്‍ക്കല...
കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,742...
കോഴിക്കോട്: കോണ്‍ഗ്രസിന്റെ തലപ്പത്ത് ന്യുനപക്ഷവിഭാഗക്കാരില്ലെന്ന സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞ് കെ. മുരളീധരന്‍ എംപി. ന്യൂനപക്ഷവര്‍ഗീയപരാമര്‍ശങ്ങള്‍ കോടിയേരി നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ്. പിണറായിയുടെ അമിത് ഷായാണ് കോടിയേരിയെന്നും, റിയാസിനെ അങ്ങനെ കോണ്‍ഗ്രസിന്റെ ചെലവില്‍ മുഖ്യമന്ത്രിയാക്കണ്ടെന്നും മുരളീധരന്‍ പരിഹസിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷനേതാക്കളെവിടെ എന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം വലിയ ചര്‍ച്ചയായിരുന്നു....
ദുബായ് :ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ഇന്‍ഫിനിറ്റി റാഫിള്‍ ഡ്രോയ്ക്കായി ഒരുക്കിയ പ്രത്യേക സ്റ്റേജില്‍ കണ്ണുമടച്ച് ഷിജി നിന്നു. ഭാഗ്യചക്രം കറങ്ങി ഏത്ര ദി‍ർഹത്തിലാണ് നില്‍ക്കുന്നതെന്ന് അറിയാന്‍ ഓരോരുത്തരും ആകാംക്ഷയോടെ കാത്ത് നില്‍ക്കുമ്പോഴും ഷിജി കണ്ണുതുറന്നില്ല. കിട്ടുന്നതെത്രയായാലും ദൈവത്തിന്‍റെ സമ്മാനമാണിതെന്ന് വിശ്വസിക്കാനാണ് കോട്ടയം മോനിപ്പളളി സ്വദേശി ഷിജി ഇഷ്ടപ്പെട്ടത്. മർഹബ മാളിലെത്തി വീട്ടിലേക്കുളള സാധനങ്ങള്‍ വാങ്ങിയപ്പോഴാണ് റാഫിള്‍ ഡ്രോയിലേക്കുളള കൂപ്പണ്‍ ലഭിച്ചത്. പിന്നീട് റാഫിള്‍ ഡ്രോ...

Latest News

Most Popular

Keala