Home Blog Page 203
ആഫ്രിക്ക: അതിവേഗം തീവ്രത കൈവരിച്ചുകൊണ്ടിരിക്കുന്ന കോവിഡ് ആഫ്രിക്കിയിലേക്കും വ്യാപിക്കുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ 46 രാജ്യങ്ങളിലായി 3924 രോഗബാധിതരും 117 മരണവും ശനിയാച വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടു്. പോസിറ്റീവ്് കേസുകളിലെ വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നതാണ്. നിരന്തരയുദ്ധങ്ങള്‍ മൂലം ആരോഗ്യമേഖല ഏറെ പരിതാപകരമായ സ്ഥിതിയിലാണ് അഭയാര്‍ത്ഥി ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്ന മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളും. പതിനാറു ലക്ഷം പേര്‍ ആഭ്യന്തര അഭയാര്‍ത്ഥികളായി കഴിയുന്ന സൗത്ത്‌സുഡാനിലെ ആശുപത്രികള്‍ ഇതിനകം തന്നെ നിറഞ്ഞിരിക്കുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് പോസിറ്റീവ് കേസുകള്‍...
ദുബൈ: യു എ ഇയില്‍ അണുനശീകരണ യജ്ഞം ഏപ്രില്‍ അഞ്ച് വരെ നീട്ടിയ സാഹചര്യത്തില്‍ ലുലു ഔട്ട്‌ലെറ്റുകളും സമയ ക്രമത്തില്‍ മാറ്റം വരുത്തി. രാവിലെ എട്ടുമണിമുതല്‍ വൈകീട്ട് ഏഴുമണിവരെ മാത്രമേ ലുലു ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുകയുളളൂ. ഞായറാഴ്ച മുതലാണ് പുതിയ സമയക്രമം നിലവില്‍ വന്നത്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ ഷോപ്പിംഗ് അവസാനനിമിഷത്തേക്ക് മാറ്റിവയ്ക്കാതെ നേരത്തെ പ്ലാന്‍ ചെയ്യണമെന്ന് ലുലു ഉപഭോക്താക്കളോട് ലുലു ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ വി നന്ദകുമാ‍ർ പറഞ്ഞു.കാര്‍ഫോര്‍ ദുബായ് ഫുജൈറ എമിറേറ്റുകളില്‍ രാവിലെ എട്ടു മണി...
പോംഗ്യാംഗ് : രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ ഉത്തര കൊറിയ കിഴക്കന്‍ തീരത്തേക്ക് വിക്ഷേപിച്ചു. ദക്ഷിണ കൊറിയയും ജപ്പാനുമാണ് വാര്‍ത്ത പുറത്ത് വിട്ടത്. വോന്‍സാന്‍ തീരത്തു നിന്നു വിക്ഷേപിച്ച മിസൈലിന്റെ ദൂരപരിധി 230 കീലോമിറ്ററാണെന്നും സൗത്ത് കൊറിയ പറഞ്ഞു. ലോകം കോവിഡ് മഹാമാരിയുടെ ദുരിതം അനുഭവിക്കുന്ന ഘട്ടത്തിലുളള മിസൈല്‍ വിക്ഷേപണത്തില്‍ നിന്ന് നോര്‍ത്ത് കൊറിയ പിന്മാറണമെന്ന് സൗത്ത് കൊറിയ ജോയിന്റ് സ്റ്റാഫ് ചീഫ് പ്രസ്താവയില്‍ അറിയിച്ചതായി യോന്‍ഹാപ്പ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഉത്തരകൊറിയയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല....
ഇടുക്കി: നേരത്തെ രോഗബാധിതനാവുകയും ഇപ്പോള്‍ രോഗം മാറുകയും ചെയ്ത പൊതുപ്രവര്‍ത്തകന്റെ സുഹൃത്തിനാണ് രോഗം സ്ഥിരീകരിച്ചത്. പൊതുപ്രവര്‍ത്തകന്റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇദ്ദേഹവുമായി ഇടപഴകിയ സുഹൃത്തിന്റെ ഫലം പോസിറ്റീവാണെന്ന് ജില്ലാ ഭരകൂടമാണ് അറിയിച്ചത്.
തിരുവനന്തപുരം: കോവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ സത്യവാങ്മൂലം, വെഹിക്കിള്‍ പാസ് എന്നിവ ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമിലെ വിദഗ്ധ സംഘമാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്. വളരെ അത്യാവശ്യ...
മലപ്പുറം: ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം ഹാന്‍ഡ് റബ്ബ് സൊലൂഷനും ഒരു ലക്ഷം മാസ്‌കും നിര്‍മ്മിക്കാനും സൗജന്യമായി വിതരണം ചെയ്യാനും തീരുമാനിച്ചു. പ്രസിഡണ്ട് എ. പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത സ്റ്റിയറിംഗ് കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. നിലവിലുള്ള നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് വളരെ പെട്ടെന്ന് വലിയ സാമ്പത്തിക ബാധ്യത വരുന്ന ഇത്തരമൊരു കാര്യം നടപ്പാക്കാന്‍ കഴിയാത്തതിനാല്‍, നമ്മുടെ നാട് നേരിടുന്ന ഗുരുതരമായ സാഹചര്യം പരിഗണിച്ച് ഗവണ്‍മെന്റ് നിന്ന് പ്രത്യേക അനുമതി വാങ്ങി ഈ പദ്ധതി നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്...
കോവിഡ് 19 മായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രവാസികള്‍ക്കെതിരെ ഉയരുന്ന പരിഹാസങ്ങളും കൊറോണ വാഹകര്‍ പ്രവാസികളാണെന്നുള്ള ദുഷ്പ്രചാരണങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗ് വൈസ് പ്രസിഡണ്ട് ജലീല്‍ വലിയകത്ത് വേദനയോടെ എഴുതിയ കത്ത് ശ്രദ്ധേയമാകുന്നു. കത്തിന്റെ പൂര്‍ണ്ണരൂപം താഴെ: പ്രിയരേ, അതിഭീകരമായ ഒരു സാഹചര്യത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. നമ്മുടെ നാടും കോവിഡ് ഭീതിയെ പ്രതിരോധിക്കാനുള്ള ജാഗ്രതയിലാണ്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഈ ഘട്ടത്തെ അതിജീവിക്കാനുള്ള പോരാട്ടത്തില്‍ ഒന്നാണ്. എന്നാല്‍...
കോട്ടയം: ലോക്ഡൗണിനെത്തുടര്‍ന്ന് ജോലിയില്ലാതായതിനാല്‍ ഭക്ഷണവും വെളളവും ചികിത്സയും ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ തെരുവില്‍ ഉപരോധവുമായി സംഘടിച്ചു. കോട്ടയം ചങ്ങനാശേരി പായിപ്പാട് ജംഗ്ഷനിലാണ് നിരവധി സംസ്ഥാനങ്ങളില്‍ നിന്നുളള അഞ്ഞൂറിലേറെ തൊഴിലാളികള്‍ പ്രതിഷേധവുമായി ഒത്തുകൂടിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം. ഡല്‍ഹിയടക്കമുളള ഇതര സംസ്ഥാനങ്ങളിലെ ദിവസവേതനക്കാരായ തൊഴിലാളികള്‍ സ്വന്തം ഗ്രാമത്തിലേക്കു പലായനം ചെയ്യുന്നതിന് പിന്നാലെയാണ് കേരളത്തിലും സമാന സംഭവം. നാട്ടിലേക്ക് പോകാന്‍ വാഹനം ഏര്‍പ്പാടാക്കിത്തരണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ റോഡ് ഉപരോധിച്ചത്. സ്ഥലത്തുളള പൊലീസിനും അധികൃതര്‍ക്കും...
ഇറാഖ്: വടക്കന്‍ ഇറാഖിലെ ഖയ്യാറ വ്യേമതാവളത്തില്‍ നിന്നും അമേരിക്കന്‍ സേന പിന്മാറുന്നു. ശത്രു കേന്ദ്രങ്ങളില്‍ ശക്തമായ റോക്കറ്റാക്രമണം നടത്തിയാണ് പിന്മാറ്റം. സൈനികര്‍ അപകടത്തിലാകാനുളള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് ഈ പിന്‍മാറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇറാന്‍ പ്രതിരോധതലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷസാഹചര്യം നിലനില്‍ക്കുന്നുണ്ട്്. അമേരിക്കന്‍ സൈന്യം ഇറാഖ് വിട്ടുപോകണമെന്ന് ഇറാന്‍ അനുകൂലികളായ ഇറാഖ് പൗരന്മാരും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇറാഖിലെ വിവിധ സൈനികമേഖലകളില്‍ ശക്തമായ റോക്കറ്റാക്രമണം ഉണ്ടാവുകയും നിരവധി യു.എസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു
കാബൂള്‍: അമേരിക്ക താലിബാന്‍ സമാധാന കരാറിന്റെ തുടര്‍ച്ചയെന്നോണം താലിബാനുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇരുപത്തിയൊന്നംഗ സംഘത്തെ അഫ്ഗാന്‍ ഭരണകൂടം പ്രഖ്യാപിച്ചു. അഫ്ഗാന്‍ സാമാധാനമന്ത്രാലയം വ്യാഴാഴ്ചയാണ് വാര്‍ത്ത പുറത്തുവിട്ടത്. മുന്‍ ദേശീയ സുരക്ഷാതലവന്‍ മസൂം സ്റ്റാംഗസായ് സംഘത്തിനു നേതൃത്വം നല്‍കും. പ്രസിഡന്റ് അഷ്‌റഫ്ഗനിയുടെ അടുത്ത അനുയായി കൂടിയാണ് മസൂം. രാഷ്ട്രീയപൗര പ്രതിനിധികളുള്‍പ്പെടുന്ന സമിതിയില്‍ അഞ്ചു വനിതകളുമുണ്ട്. ഫെബ്രുവരി ഇരുപത്തി ഒമ്പതിന് ഖത്തറില്‍ വെച്ച് ഒപ്പിട്ട അമേരിക്ക-താലിബാന്‍ സമാധാന കരാറിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്. കരാര്‍ പ്രകാരം നടക്കേണ്ട തടവുപുളളികളുടെ കൈമാറ്റത്തെ...

Latest News

Most Popular

Keala