Home Blog Page 2
ജീവിത പ്രയാസങ്ങളെയും പ്രതിസന്ധിളെയും തന്റെ വീല്‍ ചെയര്‍ ചക്രത്തിനുള്ളിലാക്കി മുന്നോട്ട് ജീവിക്കാനുള്ള കരുത്തും ശക്തിയുമാക്കി മാറ്റിയ മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി കെ.വി റാബിയ ഇന്ന്‌ പത്മശ്രീ പുരസ്കാര നിറവിലാണ്‌. അതിരുകളില്ലാത്ത പ്രവര്‍ത്തി പാതകളിലൂടെ സ്വപ്ന ചിറകുകളുമായി ഉയർന്ന് പറക്കുന്ന ദേശത്തിന്റെ ഒരു മാതൃ പുത്രി കൂടിയാണിവർ. 1966ല്‍ തിരൂരങ്ങാടി വെള്ളിലക്കാട് ഗ്രാമത്തില്‍ ജനിച്ച റാബിയക്ക് കാലുകള്‍ പൂര്‍ണമായി തളര്‍ന്നതോടെ പ്രീഡിഗ്രി പഠനം അവസാനിപ്പിക്കേണ്ടിവന്നു.സാക്ഷരതാ പ്രവര്‍ത്തനരംഗത്ത് ശ്രദ്ധേയമായ ഇവർ ദുരിതക്കിടക്കയിലും കരുത്തോടെ ഗ്രാമത്തിലെ നൂറോളം നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചമേകി.
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല വിവിധ പ്രൊമോഷന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ശീതപ്രതിരോധ വസ്ത്രങ്ങള്‍ക്ക് ബയ് വണ്‍് ഗെറ്റ് വണ്‍ ഓഫര്‍ ജനുരവി 26 മുതല്‍ 29 വരെ സൗദിയിലെ നെസ്‌റ്റോ സ്‌റ്റോറുകളില്‍ ലഭ്യമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുളള ആകര്‍ഷകമായ വിന്റര്‍ വെയര്‍ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരം പ്രമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. റിപ്പബ്‌ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഭക്ഷ്യ ഉത്പ്പന്നങ്ങള്‍, പഴം, പച്ചക്കറി, മത്സ്യം, ബസ്മതി അരി എന്നിവ ഉള്‍പ്പെടെ നിരവധി ഉത്പ്പന്നങ്ങള്‍ക്കാണ് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുളളത്....
ദുബായ്: സുസ്ഥിര കാര്‍ഷികോല്‍പന്നങ്ങള്‍ക്കായുള്ള ആഗോള ആവശ്യം മനസ്സിലാക്കി മലേഷ്യയുടെ പ്ലാന്‍റേഷന്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് കമ്മോഡിറ്റീസ് മന്ത്രാലയം (എംപിഐസി) സുസ്ഥിര കാര്‍ഷികോല്‍പന്ന മേഖലയിലേക്കുള്ള മലേഷ്യയുടെ യാത്ര, പരിശ്രമങ്ങള്‍, സംരംഭങ്ങള്‍ എന്നിവ എക്‌സ്‌പോ 2020യുടെ പ്‌ളാറ്റിനം പ്രീമിയര്‍ പാര്‍ട്ണര്‍ എന്ന നിലയില്‍ മലേഷ്യ പവലിയന്‍ പ്രദര്‍ശിപ്പിച്ചു. ദേശീയ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി), കയറ്റുമതി വരുമാനം, തൊഴിലവസരങ്ങള്‍, ചെറുകിട ഉടമകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള ബിസിനസ് അവസരങ്ങള്‍ എന്നിവയില്‍ ഗണ്യമായ സംഭാവന നല്‍കുന്ന മലേഷ്യയുടെ പ്രധാന സാമ്പത്തിക ചാലകങ്ങളിലൊന്നാണ് കാര്‍ഷോല്‍പന്ന മേഖല. നിരവധി...
ദുബായ് : ഇന്ത്യന്‍ റിപ്ലബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഒരു മാസം നീളുന്ന ബിരിയാണി ആന്‍റ് ചാറ്റ് ഫെസ്റ്റിവലൊരുക്കി മുബൈ സ്പൈസസ് തങ്ങളുടെ യുഎഇയിലെ ആദ്യ റസ്റ്ററന്‍റിന് തുടക്കം കുറിച്ചു. കരാമ ദോഹ സ്ട്രീറ്റ് ഔട്ട് ലെറ്റിലാണ് ഒരുമാസം നീളുന്ന ബിരിയാണി ആന്‍റ് ചാറ്റ് ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുളളത്. ഇന്ത്യയുടെ വൈവിധ്യങ്ങള്‍ അനുസ്മരിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡില്‍ പ്രമുഖരായ മുംബൈ സ്‌പൈസസ് റെസ്‌റ്റോറന്റ്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളിലെ ഭക്ഷണ വൈവിധ്യം ഒരുക്കുന്നു. ബ്രോണെറ്റ് ഗ്രൂപ്പുമായി ചേർന്നാണ് ദുബായില്‍ പ്രവർത്തനം ആരംഭിക്കുന്നത്. ദുബായില്‍...
കോഴിക്കോട്: ലോകായുക്തയെ സർക്കാർ നോക്കുകുത്തിയാക്കുന്നത് അഴിമതി നിർലോഭം തുടരാനാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ സലാം പ്രസ്താവിച്ചു. സർക്കാരിനെതിരെ അഴിമതി അന്വേഷണങ്ങളും വിധിപ്രഖ്യാപനങ്ങളും വന്നാലും അധികാരത്തിൽ അള്ളിപ്പിടിച്ച് അഴിമതി നിർലോഭം തുടരാനാണ് സർക്കാർ ലോകായുക്തയെ നിഷ്‌ക്രിയമാക്കുന്നത്. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ അഴിമതി ആരോപണം നിലനിൽക്കുമ്പോഴാണ് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന നടപടി. മന്ത്രിമാർക്കെതിരായി ലോകായുക്ത ഉത്തരവ് വന്നാൽ മുഖ്യമന്ത്രി ഹിയറിംഗ് നടത്തി നടപടി വേണ്ടെന്ന് തീരുമാനിക്കുന്ന ഭേദഗതി എന്തിനു...
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ വൈറസ് ഭീതിയാൽ മുസ്ലിം സംഘം ഹിന്ദുക്കളെ ദഹിപ്പിക്കുന്നു. വൈറസ് ഭീതിയിൽ ജനങ്ങൾ അകപ്പെട്ടതിനാലാണ് ഈ സാഹചര്യം നിലനിൽക്കുന്നത്. കൊറോണ ബാധിച്ച് മരിച്ച ഹിന്ദുക്കളെ ദാഹിപ്പിക്കാൻ കുടുംബാംഗങ്ങൾ മുതിരാത്തതിനാലാണ് ഇക്ബാൽ മാമദാനി അടങ്ങുന്ന മുസ്ലീം സംഘം ഈ സഹായത്തിന് ഇറങ്ങിയത്. 'കോവിഡ്-19 രോഗികളുടെ എല്ലാം മൃതദേഹങ്ങളും മതം നോക്കാതെ അടുത്തുള്ള ശ്മശാനത്തിൽ സംസ്‌കരിക്കണം'. എന്ന് ഒരു പ്രാദേശിക പൗരസമിതി പറഞ്ഞതിന് ശേഷമാണ് മാർച്ച് അവസനത്തോടെ...
റിയാദ്: ഇന്ത്യയുടെ 73-)൦മത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബ ന്ധിച്ച് ജനുവരി 26 മുതല്‍ സൗദിയിലെ സിറ്റി ഫ്ലവര്‍ ഔട്ട്‌ലെറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്‌ എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ ഓഫറിന് തുടക്കമാകും, “WOW 20’22” എന്ന പേരില്‍ അതിശയ വിലയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് 20 റിയാല്‍ 22 റിയാല്‍ മോഹവിലയില്‍ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള സാധനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം ഒരുക്കുകയാണ്, മാത്രമല്ല ശൈത്യകാല വസ്ത്രങ്ങള്‍ക്ക് 30ശതമാനം വിലകിഴിവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിലകിഴിവ് സിറ്റി ഫ്ലവറിന്‍റെ എല്ലാ ഔട്ട്‌ ലെറ്റു...
എറണാകുളം : ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക്. ഗൂഡാലോചന കേസിൽ ദിലീപ് അടക്കമുള്ള 5 പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കോടതി ചോദ്യം ചെയ്യലിനായി അനുവദിച്ച സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലാകും ഇന്ന് ഉണ്ടാവുക.ശാസ്ത്രീയ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യങ്ങളും ഇന്ന് ഉണ്ടാകും. കഴിഞ്ഞ ദിവസം അവസാന രണ്ട് മണിക്കൂർ ദിലീപിനെ ഒറ്റക്കിരുത്തി എസ് പി മോഹന ചന്ദ്രൻ ചോദ്യം ചെയ്തിരുന്നു. റാഫി അടക്കമുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിരിന്നു ദിലിപീനോടുള്ള ചോദ്യങ്ങൾ.
അല്‍കോബാര്‍:കേരളത്തിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും സൈബര്‍ രംഗത്ത് സര്‍വ്വകലാശാല വിദ്യാര്‍ഥിനികളടക്കമുള്ള സ്ത്രീകള്‍ക്കെതിരെ ഫാസിസ്റ്റ് ശക്തികള്‍ നടത്തി വരുന്ന ജാതീയ വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ സര്‍ക്കാരുകള്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നു കെ,എം സി.സി വനിതാ വിംഗ് സംഘടിപ്പിച്ച വനിതാ സംഗമം അഭിപ്രായപ്പെട്ടു.സ്ത്രീസംരക്ഷണ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കി സ്ത്രീകള്‍ക്ക് സാമൂഹ്യ നീതി ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ഭരണഘടനാ പരമായ ബാധ്യതയുണ്ടെന്നു വനിതാ കെഎംസിസി നേതാക്കള്‍ വ്യക്തമാക്കി.ശബ്നാ നജീബിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെഎം.സി സി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍...
ഷാ‍ർജ : ഷാ‍ർജയുടെ ഭരണസാരഥ്യം ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഏറ്റെടുത്തിട്ട് ഇന്നേക്ക് 50 വർഷങ്ങള്‍ പൂർത്തിയായി. യുഎഇയുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിചേർക്കേണ്ടതാണ് ഷാ‍ർജയുടെ സാംസ്കാരിക നഗരത്തിലേക്കുളള യാത്ര. 1972 ജനുവരി 25 നാണ് ഷാർജയുടെ സുല്‍ത്താനായി ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെത്തുന്നത്. പിന്നീടിങ്ങോട്ടുളള 50 വർഷങ്ങള്‍ സാമ്പത്തികമായും സാംസ്കാരികമായുമെല്ലാം ഷാർജ പുരോഗതി കൈവരിച്ചു. അക്ഷരങ്ങളെ സ്നേഹിക്കുന്ന സുല്‍ത്താന്‍റെ ദീർഘവീക്ഷണമാണ് സാംസ്കാരിക നഗരമെന്ന ഖ്യാതി ഷാർജയ്ക്ക് നേടികൊടുത്തത്. അക്ഷരങ്ങളിലൂടെ വികസന...

Latest News

Most Popular

Keala