Home Blog
തദ്ദേശ തെരഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ വലിയ മുന്നൊരുക്കങ്ങളുമായി സജീവമായിരിക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍.കോവിഡ് കാരണം പുറത്തിറങ്ങിയുളള യാതൊരു പ്രവര്‍ത്തനങ്ങളും സാധ്യമല്ലെങ്കിലും വാട്സപ്പ് ഫേസ്ബുക്ക് വഴിയും മറ്റും ഇതിനായുളള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.
ഇതിന്റെ ഭാഗമായി ശ്രദ്ധേയമായ ഒരു നീക്കം നടത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് !
മറ്റൊന്നുമല്ല അത് സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവാണ്!
തിരിച്ചു വരവ് എന്ന് പറഞ്ഞാൽ തിരഞ്ഞെടുപ്പുകളിൽ ഇനി പൂർണ്ണസമയം കുഞ്ഞാപ്പയെന്ന അവരുടെ പ്രിയപ്പെട്ട നേതാവ് കൂടെയുണ്ടാകും!
...
എം.എ സലാം റഹ്മാനി കൂട്ടാലുങ്ങൽ
വൈവിധ്യങ്ങളുടെ സമന്വയമാണ് ഭാരതീയ സംസ്കാരത്തിന്റെ ആത്മസത്ത.മതപരവും സാമൂഹികവുമായ നിരവധി ഘടകങ്ങളുടെ നിരന്തരമായ സ്വാധീനമാണതിന്റെ പിന്നിലെ രാസത്വരകമായി വര്‍ത്തിച്ചത്.വൈവിധ്യങ്ങള്‍ ഭാരതമെന്ന ഏകാത്മകയില്‍ അസൂയാവഹമായ രീതിയില്‍ സുന്ദരമായി സമ്മേളിച്ചപ്പോള്‍ ഇന്ത്യയുടെ മേല്‍വിലാസം നാനാത്വത്തില്‍ ഏകത്വം(യൂണിറ്റി ഇന്‍ ഡൈവേഴ്സ്ററി)എന്ന പേരില്‍ ലോകത്തിന് മുന്നില്‍ അതുല്യമായി മാറി.അധിനിവേശ ശക്തികള്‍ നിരന്തരമായി ഇന്ത്യന്‍ മണ്ണിലേക്ക് കണ്ണെറിഞ്ഞപ്പോഴും ബഹുസ്വരതയില്‍ അടിയുറച്ച ഇന്ത്യയുടെ ദേശീയത അതിനെതിരെ പ്രതികരിക്കാനും പ്രതിരോധിക്കാനും തക്കവണ്ണം പ്രാപ്തമായിരുന്നതായി ചരിത്രം നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്....
നമ്മുടെ ഭാഷ ദേശം നിറം വർഗ്ഗം എന്നിവ വ്യത്യസ്തങ്ങളായിരിക്കാം അപ്പോഴും നമ്മെ ഒരേ മാലയിൽ ചേർത്ത് കെട്ടുന്ന ഒറ്റവികാരമാണ് നാം ഭാരതീയർ എന്നത്....നാം ചേർന്നുനിന്നാൽ നമ്മെ ആർക്കും ഭിന്നിപ്പിക്കാനാവില്ല ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.
കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോവുകയാണ്. ഈ സാഹചര്യത്തിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും. മുഖ്യമന്ത്രിക്കൊപ്പം ഒപ്പം കരിപ്പൂർ സന്ദർശിച്ച 7 മന്ത്രിമാരും ആരും നിയമസഭാ സ്പീക്കർ, ചീഫ് സെക്രട്ടറി, മന്ത്രിമാരായ എസി മൊയ്തീൻ, കെ കെ ശൈലജ, കെ ടി ജലീൽ ഇ പി ജയരാജൻ, കടന്നപ്പള്ളി...
കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 75 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, ഇടുക്കി ജില്ലയില്‍...
ആകര്‍ഷകങ്ങളായ പ്രമോഷനുകള്‍ കൊണ്ട് ജന മനസ്സുകളില്‍ വന്‍ സ്വീകാര്യത നേടിയ യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് കൂടിയായ ഷാര്‍ജയിലെ സഫാരിയില്‍ പുതിയ പ്രമോഷന് ആരംഭിച്ചു.ലോകോത്തര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ 500ലധികം ഉല്പന്നങ്ങള് ഉള്‍ക്കൊള്ളുന്ന 10, 20, 30 പ്രമോഷനാണ് സഫാരി തുടക്കം കുറിച്ചിരിക്കുന്നത്. ഗ്രോസറി, സ്റ്റേഷനറി, ബേക്കറി, ഹോട്ട് ഫുഡ്, റെഡിമെയ്ഡ്, മത്സ്യ-മാംസാദികള്‍, ഫര്‍ണിച്ചര്‍, ടോയ്സ്, ഇലക്ട്രോണിക്സ്, ഓര്‍ഗാനിക് വെജിറ്റബിള്‍സ് തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും നിരവധി ഉല്പന്നങ്ങളാണ് പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഷാര്‍ജയിലോ യുഎഇയുടെ മറ്റു പ്രദേശങ്ങളിലോ നടന്നു വരുന്ന പ്രമോഷനുകളില്‍...
Covid
നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകണം,ഇല്ലെങ്കില്‍ കർശന നടപടിക്ക് യുഎഇ
News Desk -
സ്വന്തം രാജ്യത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകണമെന്ന് യുഎഇ മുന്നറിയിപ്പ് നല്കി. ഔദ്യോഗിക വാർത്താ ഏജന്‍സിയായ വാമാണ് വിവരം പുറത്തുവിട്ടത്. ഏതെങ്കിലുമൊരു രാജ്യത്തിന്റെ പേര് പരാമർശിക്കാതെയാണ് പ്രസ്താവനയെങ്കിലും ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങള്‍ ഇതോടെ ഇക്കാര്യത്തില്‍ പ്രവാസികള്‍ക്ക് അനുകൂലമായ തീരുമാനമെടുക്കാന്‍ നിർബന്ധിതമാവുകയാണ്.തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കാര്യത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നതും, ക്വാട്ട സംവിധാനത്തില്‍ മാറ്റം വരുത്തുന്നതും പരിഗണനയിലുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊഴില്‍ മന്ത്രാലയം രൂപപ്പെടുത്തിയ ധാരണാ പത്രം റദ്ദാക്കുന്നതും പരിഗണനയിലുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന...
ചൊവ്വാഴ്ച നടക്കേണ്ട എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാർച്ച് എട്ടിലേക്ക് മാറ്റി. ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് നാളെ സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് നടത്തുന്നതിനാലാണ് പരീക്ഷ മാറ്റിയത്. മറ്റു തിയതികളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
എസ്.എസ്.എല്‍.സി, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ ഇന്നാണ് തുടങ്ങിയത്. പരീക്ഷ മാർച്ച് അഞ്ചിന് അവസാനിക്കും. രാവിലെയും ഉച്ചക്ക് ശേഷവുമായാണ് പരീക്ഷ. മാർച്ച് 17 മുതൽ 30 വരെ വരെയാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു പൊതു പരീക്ഷകൾ നടക്കുന്നത്. പ്രത്യേക ക്രമീകരണങ്ങള്‍ സ്കൂളുകളില്‍ ഒരുക്കിയിട്ടുണ്ട്.
മനുഷ്യസ്നേഹത്തിന്റെ കഥപറയുന്ന ചരിത്രപൈതൃകങ്ങളുടെ പൊന്നാനിയുടെ മണ്ണില്‍ നിന്നും മാനവീകമൂല്യങ്ങളുടെ വാഴ്തുകാരൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍നയിക്കുന്ന സൗഹൃദ സന്ദേശ യാത്രക്ക് തുടക്കമായി
പൊന്നാനിയിലെ ചങ്ങരംകുളത്ത് നിന്നാണ് യാത്രയാരംഭിച്ചത്. മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാഥാ നായകന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.
എല്ലാവരും ഒന്നാണെന്ന മഹത്തായ ആശയമാണ് മുസ്്ലിംലീഗ് പ്രസ്ഥാനം ഉയര്‍ത്തുന്നത്. ഈ ഒരുമയെ തകര്‍ത്ത് കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍...
iuml
ശോഭാസുരേന്ദ്രൻ അതിനുവെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചാല്‍ മതി: എന്‍ഡിഎയിലേക്കുള്ള ക്ഷണത്തിനെതിരെ തുറന്നടിച്ച് കുഞ്ഞാലിക്കുട്ടി
News Desk -
മുസ്ലിം ലീഗ് തെറ്റുതിരുത്തിയാൽ എൻഡിഎ മുന്നണിയിൽ എടുക്കാം എന്ന ശോഭാസുരേന്ദ്രന്റെ പരിഹാസത്തിനു കണക്കിന് തിരിച്ചടിച്ച് കുഞ്ഞാലിക്കുട്ടി.
മുസ്ലീം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ലീഗ് കറകളഞ്ഞ മതേതര സ്വഭാവമുള്ള പാര്‍ട്ടിയാന്നെന്നും എന്‍ഡിഎ മുന്നണിയിലേക്കുള്ള ശോഭാ സുരേന്ദ്രന്റെ ക്ഷണത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി ആയിട്ടില്ല. അതിനുവെച്ച വെള്ളം അങ്ങ് വാങ്ങിവെച്ചാല്‍ മതിയെന്നും...
ദുബായ് : യു.എ. ഇ ലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും ഓർമ സെൻട്രൽ കമ്മറ്റി അംഗവുമായിരുന്ന ബോസ് കുഞ്ചേരിയുടെ സ്മരണാർത്ഥം ഓർമ മെഗാരക്ത ദാന ക്യാമ്പ് നടത്തി. ദുബായ് ലത്തീഫാ ഹോസ്പിറ്റലിൽ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തുടങ്ങിയ ക്യാമ്പ് 5 മണി വരെ നീണ്ടു നിന്നു . കോവിഡ് മാനദന്ധങ്ങൾ കൃത്യമായി പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 310 പേർ രക്തവും 25 പേർ പ്ലേറ്റ്ലറ്റും നൽകി. കോവിഡിൻ്റെ ഭയാശങ്കകൾ മൂലവും വാക്സിനേഷന്റെ മാനദണ്ഡങ്ങളുടെ ഭാഗമായും ആളുകൾ രക്തദാനത്തിനെത്തുന്നത്...
Gulf
ഇഷ്ടപ്പെട്ട നമ്പർ പ്ലേറ്റ് സ്വന്തമാക്കാന്‍ 8 കോടി രൂപനല്‍കി ആഢംബരകാർ വാങ്ങിയ പ്രവാസി
News Desk -
റാസല്‍ഖൈമ : ഇഷ്ടപ്പെട്ട നമ്പർ സ്വന്തമാക്കാന്‍ എത്രപണം മുടക്കാനും തയ്യാറാകുന്നവരെ കുറിച്ച് ഒരുപാട് വാർത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍,ഇഷ്ടപ്പെട്ട നമ്പർ സ്വന്തമാക്കാന്‍ ആഢംബര കാറുതന്നെ വാങ്ങിയിരിക്കുകയാണ് റാസല്‍ഖൈമയിലെ ചൈനക്കാരനായ പ്രവാസി വ്യവസായി സിയാന് ജുന് സു. എക്സ് 1 എന്ന നമ്പറിനോടായിരുന്നു സിയാന് കമ്പം. എന്നാല്‍ റാസല്‍ ഖൈമ അധികൃതര്‍ ആ നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ വില്‍ക്കുന്നതാവട്ടെ റോള്‍സ് റോയ്സ് കാറിനൊപ്പവും. അതോടെ നമ്പര്‍ പ്ലേറ്റിനായി വിപണിയില്‍ 40 ലക്ഷം ദിര്‍ഹം (ഏകദേശം 8 കോടി ഇന്ത്യന്‍ രൂപ) വിലവരുന്ന...
ദുബായ് : ഭക്തി നിർഭരമായ അന്തരീക്ഷത്തില്‍ യുഎഇയിലെ വിവിധ എമിറേറ്റുകളിലെ സ്ത്രീകളും ആറ്റുകാല്‍ പൊങ്കാല മാതൃകയില്‍ വീട്ടില്‍ പൊങ്കാലയിട്ടു. വീടുകളിലാണ് പലരും പ്രതീകാത്മകമായി പൊങ്കാലയിട്ടത്. വ്രതം നോറ്റ് ചടങ്ങുകള്‍ അനുഷ്ഠിച്ച് വീടുകളുടെ സ്വീകരണമുറിയിലും ബാല്‍ക്കണിയിലുമൊക്കെയായി പൊങ്കാലയിട്ടു. അടുപ്പുകൂട്ടുന്നതിന് നിയന്ത്രണമുളളതിനാല്‍, ഗ്യാസുകളിലായിരുന്നു പൊങ്കാല കലം തിളപ്പിച്ചത്. മറ്റുചിലരാകട്ടെ ഉളള സൗകര്യത്തില്‍ അടുപ്പുകൂട്ടി ആറ്റുകാല്‍ പൊങ്കാലയുടെ തനിമയോടെ പൊങ്കാലയിട്ടു.
തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍. നിലവിലുള്ള നിയമത്തില്‍ ഓണ്‍ലൈന്‍ റമ്മി കളിയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. 1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷന്‍ 14എയിലാണ് ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്.
1960 ലെ കേരള ഗെയിമിങ് നിയമത്തില്‍ ഓണ്‍ലൈന്‍ ഗാംബ്ലിങ്, ഓണ്‍ലൈന്‍ ബെറ്റിങ് എന്നിവ കൂടി ഉള്‍പ്പെടുത്തുന്നതില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
ദുബായ് : വിദേശ കറന്‍സികളുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യത്തില്‍ ഇടിവ്. യുഎഇ ദിർഹവമായുളള വിനിമയമൂല്യവും ഇടിഞ്ഞു. ഒരു ദിർഹത്തിന് 20 രൂപ 16 പൈസയിലേക്കാണ് മൂല്യമിടിഞ്ഞത്. വ്യാഴാഴ്ച 19.68 ലായിരുന്നു വിനിമയനിരക്കെങ്കില് വെള്ളിയാഴ്ച 2.45 ശതമാനമിടിഞ്ഞ് 20.16ലെത്തി. കഴിഞ്ഞ വർഷം മാർച്ചിനുശേഷം ഇന്ത്യന്‍ രൂപ നേരിടുന്ന ഏറ്റവും വലിയ മൂല്യതകർച്ചയാണിത്.
ദുബായ് : കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് ആർ ടി പിസിആർ ടെസ്റ്റ് സൗജന്യമാക്കിയ കേരള സർക്കാർ നടപടി തികച്ചും ശ്ലാഘനീയമെന്ന് 'ഓർമ'. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികളെ ചേർത്തു പിടിക്കുന്നതിൽ സർക്കാരിന് നന്ദിയും സ്നേഹവും അറിയിക്കുന്നുവെന്നും ഓർമ'യുടെ സെക്രട്ടറി സജീവൻ കെ വിയും പ്രസിഡന്റ് അൻവർ ഷാഹിയും പ്രതികരിച്ചു. ഫെബ്രുവരി 23 മുതൽ ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ യാത്ര സംബന്ധിച്ച് കേന്ദ്ര സർക്കാർ പുതിയ നിബന്ധനകൾ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച്, കുട്ടികൾ അടക്കം എല്ലാവരും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലുള്ള ആർ ടി പി സി ആർ ടെസ്റ്റ് എടുക്കണം. നാട്ടിൽ എത്തിയാൽ എയർ പോർട്ടിൽ വച്ച് വീണ്ടും...
യു.എ.ഇ.യിൽ 3498 പേർക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് 2478 പേർ സുഖംപ്രാപിച്ചു. 16 പേർ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ച 3,85,160 പേരിൽ 3,77,537 പേർ സുഖംപ്രാപിച്ചുവെന്നാണ് കണക്ക്. ആകെ മരണം 1198. ആക്ടീവ് കേസുകള്‍ 6425
സൗദി അറേബ്യയിൽ 346 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 368 പേർ രോഗമുക്തരായി. ഇതുവരെ രോഗം സ്ഥിരീകരിച്ച 3,76,723 പേരിൽ 3,67,691 പേർ സുഖംപ്രാപിച്ചു. മൂന്നുപേർ...