സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടിയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടിയാണെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മന്ത്രിക്കും പാര്‍ട്ടിക്കും നിരോധിച്ച പിഎഫ്ഐ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമുണ്ടെന്നായിരുന്നു. കെ സുരേന്ദ്രന്റെ ആരോപണം. സുരേന്ദ്രന്റേത് ഉണ്ടയില്ലാ വെടിയാണ്. റിഹാബ് ഫൗണ്ടേഷനുമായി ബന്ധമില്ലെന്നും രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു

Leave a Reply