സൗദി ദേശീയ ദിനാഘോഷം ഐഫോൺ സമ്മാന പദ്ധതിയുമായി നെസ്റ്റോ അൽഹസ.

അൽ അഹ്‌സ: ഒരു ജനതയുടെ ഒരുമയിലും ഭരണകർത്താക്കളുടെ ദീർഘവീക്ഷണത്തിലൂടെയുള്ള പ്രവർത്തനങ്ങളിലും തിളക്കമാർന്ന വികസന മുന്നേറ്റത്തിന്റെ ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന സൗദി അറേബ്യയുടെ 92 -ആമത് ദേശീയ ദിനം ആഘോഷിക്കുവാൻ രാജ്യം ഒരുങ്ങി കഴിഞ്ഞു. ഈ രാജ്യവും ജനതയും 92 ന്റെ നെറുകയിലേക്ക് എത്തുമ്പോൾ നെസ്റ്റോ ഹൈപ്പർമാർക്കറ്റും ആഘോഷ പരിപാടികളിൽ ഭാഗമാകുകയാണ്. ദേശീയ ദിനത്തെ വരവേൽക്കുവാൻ നാടും നഗരവും വർണ പ്രപഞ്ചത്തിൽ തിളങ്ങിനിൽക്കുന്ന ഈ അവസരത്തിൽ ഉപഭോക്താക്കൾക്കായി ഐഫോൺ സമ്മാന പദ്ധതിയാണ് നെസ്റ്റോ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 14 മുതൽ 22 വരെ നെസ്റ്റോയുടെ അൽ അഹ്സ ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് ഐഫോൺ 13 പ്രോ മാക്സ് ദേശീയ ദിന സമ്മാനമായി നൽകും. സെപ്റ്റംബർ 22 നു നടക്കുന്ന ആഘോഷ പരിപാടിയിൽ വിജയികളെ പ്രഖ്യാപിക്കും. കൂടാതെ പത്ത് ദിവസം നീളുന്ന പ്രത്യേക പ്രമോഷനുകൾ എല്ലാ സെക്ഷനുകളിലും അതിശയിപ്പിക്കുന്ന വിലക്കുറവിൽ ലഭ്യമാകും എന്നും നെസ്റ്റോ റീജിയണൽ മാനേജർ മുഹ്‌സിൻ ആരാമം മാനേജ്‌മെന്റ് അറിയിച്ചു. സമ്മാന കൂപ്പണിന്റെ വിതരണ ഉത്ഘാടനം നസ്‌റിൻ ഈസ ഇബ്‌റാഹീം അൽ ഉവൈശിർ നിർവ്വഹിച്ചു. കൂപ്പൺ ലഭ്യമാക്കുന്നതിന് നിബന്ധനകൾ ഒന്നും ഇല്ല എന്ന് ഭാരവാഹികൾ പറഞ്ഞു.

ആഘോഷ പരിപാടികൾക്ക് തിളക്കമേകി സെപ്റ്റംബർ 22 വ്യാഴം വൈകിട്ട് 7 മുതൽ ഇൻഡോ – സൗദി സാംസ്കാരിക കലാപരിപാടികൾ അരങ്ങേറും. സ്വദേശി വിദേശി കലാകാരന്മാർ കൈകോർക്കുന്ന ഈ കലാവിരുന്ന് നെസ്റ്റോ കാർപാർക്കിങ് ഗ്രൗണ്ടിലാണ് സംഘടിപ്പിക്കുന്നത്. സൗദി പരമ്പരാഗത സംഗീത, നൃത്ത പരിപാടികൾ ഈ ആഘോഷങ്ങളിൽ ആകർഷണീയമായിരിക്കും.

Leave a Reply