ഹിജാബ് : സമസ്തയുടെ ഹരജി നാളെ സുപ്രീം കോടതിയിൽ .

ന്യൂഡൽഹി: ഹിജാബ് ധരിക്കുക എന്നത് ഇസ്ലാമിക ശരീഅത്ത് പ്രകാരം അനിവാര്യമല്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുപ്രിം കോടതിയിൽ ഫയൽ ചെയ്ത ഹരജി നാളെ ( തിങ്കളാഴ്ച ) പരിഗണിക്കും. ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ജസ്റ്റിസ് സുദൻഷ് ഗ്രൂലിയ – എന്നിവരുൾപ്പെട്ട ബെഞ്ചാണ് വാദം കേൾക്കുന്നത്. സമസ്തക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ഹുസൈഫ എ. അഹ്മദി, അഡ്വക്കറ്റ് ഓൺ റെക്കോർഡ് സുൽഫിക്കർ അലി പി. എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവർ ഹാജരാകും.

Leave a Reply