റിയാദ് എസ്.ഐ.സി സുപ്രഭാതം പ്രചരണ കാമ്പയിന്‍ സംഘടിപ്പിച്ചു.

റിയാദ്- സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്.ഐ.സി) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സുപ്രഭാതം പ്രചരണ കാമ്പയിന്‍ സംഘടിപ്പിച്ചു. സഫ മക്ക ഹാളില്‍ നടന്ന യോഗം സുലൈമാന്‍ ഹുദവി ഊരകം ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി സെക്രട്ടറി ശുഐബ് വേങ്ങര സ്വാഗതം പറഞ്ഞു. സജീര്‍ ഫൈസി ദുആക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് ഹാരിസ് മൗലവി അമ്മിനിക്കാട് അധ്യക്ഷത വഹിച്ചു. സുപ്രഭാതം പ്രഥമ വരിക്കാരെ ചേര്‍ക്കല്‍ ചടങ്ങ് അബൂബക്കര്‍ ഫൈസി വെള്ളില നിര്‍വഹിച്ചു. ശഫീഖ് കിനാലൂര്‍ (ദര്‍ശന ടിവി) ഏറ്റുവാങ്ങി. മുഹമ്മദ് അലി ഫൈസി മണ്ണാറമ്പ്, ഷുഹൈബ് പനങ്ങാങ്ങര, മഷ്ഹൂദ് കൊയ്യോട്, കുഞ്ഞിപ്പ ത്തവനൂര്‍, അസീസ് വെങ്കിട്ട, ജഅഫര്‍ ഹുദവി, മൊയ്തീന്‍ കുട്ടി തെന്നല എന്നിവര്‍ ആശംസ നേര്‍ന്നു.
ശേഷം നടന്ന ഖുര്‍ആന്‍ ക്ലാസിന് ബഷീര്‍ ഫൈസി ചെരക്കാപറമ്പ് നേതൃത്വം നല്‍കി. അസൈനാര്‍ പട്ടാമ്പി നന്ദി പറഞ്ഞു.

Leave a Reply