കോഴിക്കോട് : അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ പേരിൽ പ്രവർത്തിക്കുന്ന മുഹമ്മദ് റഫി ഫൗണ്ടേഷന് 2022 – 24 വർഷത്തെയ്ക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫൗണ്ടേഷന്റെ പതിനാലാമത് ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് ടി പി എം ഹാഷിർ അലി അദ്ധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസർ അഡ്വ.പി.എം ഹനീഫ നേതൃത്വം നൽകി. 21 അംഗ പ്രവർത്തക സമിതിയെ യോഗം തെരഞ്ഞെടുത്തു. മെഹ്റൂഫ് മണലൊടി (പ്രസിഡണ്ട്); എൻ.സി. അബ്ദുള്ള കോയ; നയൻ.ജെ. ഷാ; നൗഷാദ് അരീക്കോട് (വൈസ്.പ്രസിഡണ്ടുമാർ) മുർഷിദ് അഹമ്മദ് മുല്ലവീട്ടിൽ (ജനറൽ സെകൂട്ടറി) മുരളീധരൻ കെ (ട്രഷറർ) കെ.ശാന്തകുമാർ; എ.പി. മുഹമ്മദ് റഫി (സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി യോഗം തെരഞ്ഞെടുത്തു. .കെ.സുബൈർ സാഗതവും ജനറൽ സെക്രട്ടറി മുർഷിദ് അഹമ്മദ് നന്ദിയും പറഞ്ഞു. മുൻ സെക്രട്ടറി മുഹമ്മദ് അശ്റഫ് കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശംസുദ്ദീൻ മുണ്ടോളി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. റഫിയുടെ അനശ്വര ഗാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പരിപാടികൾ സംഘടിപ്പിക്കുകയാണ് ഫൗണ്ടേഷന്റെ അടിസ്ഥാന ലക്ഷ്യമെന്ന് നിയുക്ത പ്രസിഡന്റ് മെഹ്റൂഫ് മണലൊടി പറഞ്ഞു.
Home Home Style റഫി ഫൌണ്ടേഷന് പ്രസിഡന്റായി മെഹറൂഫ് മണലൊടിയെയും ജന: സെക്രട്ടറിയായി മുർഷിദ് അഹമ്മദിനെയും തെരഞ്ഞെടുത്തു.