സമരം ചെയ്ത യുവാക്കള്‍ക്ക് നേരെ തീവ്രവാദ അന്വേഷണം അപലപനീയം ദമാം ഏറണാകുളം ജില്ലാ കെ.എം.സിസി.

ദമാം : ആലുവ യിലെ നിയമ വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട പോലീസ് വീഴ്ചകള്‍ക്കെതിരായി പ്രതിഷേധിച്ച വിദ്യാര്‍ഥി യുവജന നേതാക്കളുടെ മതം നോക്കി തീവ്രവാദ അന്വേഷണം നടത്താന്‍ ശ്രമിച്ച സംസ്ഥാന ആഭ്യന്തര വകുപ്പ് നടപടി അപലപനീയ മാണെന്ന് മുസ്ലീം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം കവലയില്‍ അഭിപ്രായപ്പെട്ടു.നീതിക്ക് വേണ്ടി പോരാടുന്ന യുവജന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മേല്‍ യുപിയിലെ യോഗി മോഡല്‍ തീവ്രവാദ ചാപ്പയടിക്കുന്ന കേരളാ പോലീസ് നയം ആശങ്കയുളവാക്കുന്നതാണ്.കേരള പോലീസിലെ സംഘപരിവാര സീക്രട്ട് സെല്ലുകള്‍ മതേതര കേരളത്തിന്‌ അപമാനമാണ്.ഇത്തരത്തിലുള്ള ധിക്കാര നടപടികള്‍ സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും നീക്കം ചെയ്ത് ആലുവയില്‍ വീണ്ടുമൊരു ജനകീയ പ്രക്ഷോഭമൊഴിവാക്കാന്‍ സംസ്ഥാന അഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ ഇബ്രാഹിം കവലയിലിന് ദമാം എറണാകുളം ജില്ലാ കെ.എം.സി.സി നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം,പ്രസിഡണ്ട് സ്വാദിഖ് കുട്ടമശ്ശേരി അധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനം ദമ്മാം ജില്ലാ കെ.എം.സി.സി ചെയര്‍മാന്‍ സി പി മുഹമ്മദലി ഓടക്കാലി ഉദ്ഘാടനം ചെയ്തു.അല്‍കോബാര്‍ കെ.എംസി,സി കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് ആലുവ,ഷഫീക് സലിം ഇലഞ്ഞിക്കായില്‍,അലി വടാട്ടുപാറ,സലാം കുഴിവേലിപ്പടി,റജീഷ് അശമന്നൂര്‍,അബ്ദു റഹീം വെങ്ങോല എന്നിവര്‍ സംസാരിച്ചു.അബ്ദുല്‍ ഹമീദ് കുട്ടമശ്ശേരി ഖിറാഅത്ത് നടത്തി.ജനറല്‍ സെക്രട്ടറി ശിഹാജ് കവലയില്‍ സ്വാഗതവും ട്രഷറര്‍ സനൂബ് സുബൈര്‍ കൊച്ചി നന്ദിയും പറഞ്ഞു.

Leave a Reply