യുഎഇയില്‍ ആദ്യ ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

അബുദബി :യുഎഇയില്‍ ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യുവതിയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വാർത്താകുറിപ്പില്‍ അറിയിച്ചു. ഏത് ആഫ്രിക്കന്‍ രാജ്യത്ത് നിന്നാണ് ഇവരെത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. യുഎഇയിലൂടെ യാത്രചെയ്യുകയായിരുന്നു ഇവർ. രാജ്യം അംഗീകരിച്ച കോവിഡിന്‍റെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ് ഇവരെന്നും അധികൃതർ അറിയിച്ചു. ഇവരെ ഐസൊലേഷനില്‍ ആക്കിയതായും ആരോഗ്യം നിരീക്ഷിച്ചുവരികയാണെന്നും മൊഹാപ് വ്യക്തമാക്കുന്നു. ഇവരുമായി സമ്പർക്കത്തില്‍ വന്നവരേയും ഐസൊലേഷനിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ എല്ലാത്തരത്തിലുളള തയ്യാറെടുപ്പുകളും ആരോഗ്യമന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ടെന്നും മൊഹാപ് ഉറപ്പ് നല്‍കുന്നു.

Leave a Reply