യുഎഇ ദേശീയദിനം : ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് ഡിസംബർ മൂന്നിന്

ദുബായ് :യുഎഇ സുവ‍ർണ ജൂബിലി ദേശീയ ദിനം ആഘോഷിക്കുന്ന വേളയില്‍ സീഷെൽസ് ഇവന്‍സിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ് ഡിസംബർ മൂന്നിന് നടക്കും.പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ‘പ്രൊജക്ട് മലബാറിക്കസ്’ ബാന്റ് ഒരുക്കുന്ന സംഗീത സന്ധ്യയാണ് പരിപാടികളിലെ പ്രധാന ആകർഷണമെന്നു സംഘാടകർ ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദുബായ് അൽ നാസർ ലിഷർ ലാൻഡിലാണ് പരിപാടി നടക്കുക.മെഗാ ശിങ്കാരിമേളം, കോൽക്കളി, ഫ്യൂഷൻ ഡാൻസ്, തിരുവാതിര, സംഗീതശില്പം, അറബിക് ഡാൻസ് തുടങ്ങി ഇന്ത്യയുടെയും യു.എ.ഇ യുടെയും കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധ പരിപാടികളും അരങ്ങിലെത്തും. പോറ്റമ്മ നാടിന് പ്രവാസി മലയാളികൾ നൽകുന്ന ആദരവായി ഒരുക്കിയിരിക്കുന്ന
സാംസ്‌കാരിക സന്ധ്യ രാജ്യസഭാ എം പിയും കൈരളി ടിവി മാനേജിങ് ഡയറക്ടറുമായ ജോൺ ബ്രിട്ടാസ് ഉദ്‌ഘാടനം ചെയ്യും. ഡിസംബർ 3 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ ആണ് പരിപാടികൾ ആരംഭിക്കുകയെന്നു സ്വാഗത സംഘം ചെയർമാനും നോർക്ക റൂട്സ് ഡയറക്ടറുമായ ഒ. വി. മുസ്തഫ , ലോക കേരളാ സംഭംഗം എൻ കെ കുഞ്ഞഹമ്മദ്, ജനറൽ കൺവീനർ കെ.വി.സജീവൻ എന്നിവർ പറഞ്ഞു. ഇത്തരമൊരു പരിപാടിയിൽ സംബന്ധിക്കാനാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും രണ്ടര മണിക്കൂർ നീളുന്ന ലൈവ് ബാൻഡ് ആണ് ഉദ്ദേശിക്കുന്നതെന്നും ഗായിക സിതാരയും പറഞ്ഞു. ദുബായില്‍ നടന്ന വാ‍ർത്താസമ്മേളത്തില്‍ ഒ വി മുസ്തഫ , എൻ കെ കുഞ്ഞഹമ്മദ് , ഗായിക സിത്താര , സജീവൻ കെ വി , അൻവർ ഷാഹി , റാവോസ് സി ഇ ഓ അനീസ് , എന്നിവർ പങ്കെടുത്തു

Leave a Reply