പ്രവാസലോകത്തെ സമസ്തയുടെ സംഘ ശക്തി എസ് ഐ സി ക്ക് പുതിയ നേതൃത്വം.

പ്രവാസലോകത്തെ സമസ്തയുടെ ആദ്യത്തെ ഔദ്യോഗിക പോഷക ഘടകമായ സമസ്ത ഇസ്ലാമിക് സെൻറർ (എസ് ഐ സി) സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ടായി ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂരിനേയും ജനറൽ സെക്രട്ടറിയായി അബ്ദുറഹ്മാൻ അറക്കലിനേയും ട്രഷററായി ഇബ്രാഹിം ഓമശ്ശേരി യെയും തെരഞ്ഞെടുത്തു അലവിക്കുട്ടി ഒളവട്ടൂരാണ് ഉപദേശക സമിതി ചെയർമാൻ.

അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലിയെ വർക്കിംഗ് പ്രസിഡണ്ടായും മുഹമ്മദ് റാഫി ഹുദവി പെരുമ്പിലാവിനെ വർക്കിങ് സെക്രട്ടറിയായും സൈതലവി ഫൈസി പനങ്ങാങ്ങരയെ ഓർഗനൈസിങ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

സെയ്തു ഹാജി മൂന്നിയൂർ, ബഷീർ ബാഖവി പറമ്പിൽപീടിക, അബൂബക്കർ ദാരിമി താമരശ്ശേരി, അബ്ദുന്നാസിർ ദാരിമി കമ്പിൽ ഷറഫുദ്ദീൻ മുസ്ലിയാർ ചെങ്ങളായി എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ

മുനീർ ഹുദവി ഉള്ളണം അബ്ദുൽ ബാസിത്ത് വാഫി മണ്ണാർക്കാട്, ഉസ്മാൻ എടത്തിൽ കൊടുവള്ളി, ശാഫി ദാരിമി പുല്ലാര, മുനീർ ഫൈസി മാമ്പുഴ,എന്നിവരാണ് സെക്രട്ടറിമാർ

സൈനുൽ ആബിദീൻ തങ്ങൾ മൊഗ്രാൽ, ഓമാനൂർ അബ്ദുറഹ്മാൻ മൗലവി, യൂസഫ് ഫൈസി ചെരക്കാപറമ്പ്, എൻസി മുഹമ്മദ് ഹാജി കണ്ണൂർ, എന്നിവരാണ് വൈസ് ചെയർമാൻമാർ.

സുലൈമാൻ ഖാസിമി കാസർകോട്, അലി മൗലവി നാട്ടുകൽ, ബഷീർ മാള, അബ്ദുറഹ്മാൻ മുസ്‌ലിയാർ ഏലംകുളം, ശിഹാബുദ്ദീൻ ഫൈസി വെള്ളുവങ്ങാട്,ശാക്കിർ ഉലൂമി മണ്ണാർക്കാട്, അഹമ്മദ് ഹാജി കാങ്കോൾ എന്നിവരെ അംഗങ്ങലായും തെരഞ്ഞെടുത്തു.

വിവിധ വിങ്ങുകളുടെ ചെയർമാൻ, കൺവീനർമാർ എന്നീ സ്ഥാനങ്ങളിൽ അബ്ദുറഹ്മാൻ ദാരിമി കോട്ടക്കൽ,
റഷീദ് ദാരിമി അച്ചൂർ(ദഅവ) അബ്ദുസ്സലാം കൂടരഞ്ഞി, ബഷീർ പനങ്ങാങ്ങര (മീഡിയ) ഷമീർ
കീയത്ത്, മുക്താർ പിടി പി കണ്ണൂർ ( റിലീഫ്) ഫരീദ് ഐക്കരപ്പടി, റിൽഷാദ് കാടാമ്പുഴ (വിഖായ) അബ്ദുറഹ്മാൻ പൂനൂർ, അഷ്റഫ് അഴിഞ്ഞിലം (ടാലൻറ്) മുസ്തഫ ദാരിമി നിലമ്പൂർ, ബഷീർ മാസ്റ്റർ രാമനാട്ടുകര (റെയിഞ്ച്, മദ്രസ) ഡോക്ടർ ഷെഫീഖ് ഹുദവി, ബഹാവുദ്ദീൻ റഹ്മാനി (പ്ലാനിംഗ് )അൻവർ ഫാള്‌ഫരി പടിഞ്ഞാറ്റുമുറി, ഹംസ ഫൈസി കാളികാവ് (മസ് ലഹത്ത് ) സെയ്തു ഹാജി മൂന്നിയൂർ, നിസാർഫൈസി ചെറുകുളമ്പ് (ഫിനാൻസ്) സുബൈർ ഹുദവി പട്ടാമ്പി (ഓഡിറ്റർ )

മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ യോഗത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ അനുഗ്രഹപ്രഭാഷണം നടത്തി. ഉബൈദുല്ല തങ്ങൾ മേലാറ്റൂർ അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഡോക്ടർ ബഹാവുദ്ധീൻ നദ്‌വി കൂരിയാട് ഉദ്ഘാടനം ചെയ്തു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മാനേജറും എസ് ഐ സി കോർഡിനേറ്ററുമായ കെ മോയിൻകുട്ടി മാസ്റ്റർ ആമുഖപ്രഭാഷണം നടത്തി. അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ
ആശംസ നേർന്നു ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ സ്വാഗതവും ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ നന്ദിയും പറഞ്ഞു

Leave a Reply