അല്‍ ഹിറ ബീച്ച് പദ്ധതി 90 ശതമാനം പൂർത്തിയായി

ഷാർജ : പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അല്‍ ഹിറ ബീച്ച് പദ്ധതിയുടെ നിർമ്മാണം 90 ശതമാനത്തോളം പൂർത്തിയായി. ഷാർജ ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്) യുടെ മേല്‍നോട്ടത്തിലാണ് ഷാർജയില്‍ 87 മില്യൺ ദിർഹം ചെലവ് വരുന്ന അൽ ഹിറ ബീച്ച് പദ്ധതിയ നടപ്പില്‍ വരുത്തുന്നത്. അറബിക്കടലിന് അഭിമുഖമായി 3.5 കിലോമീറ്റർ നീളത്തിലുളളതാണ് അല്‍ ഹിറ ബീച്ച് ഷുറൂഖിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ ബീച്ച് വികസന പദ്ധതിയാണിത്.കഫേകളും റസ്റ്ററന്‍റുകളുമെല്ലാം ഉള്‍പ്പെടുന്ന പൂർണമായും വിനോദസഞ്ചാരം ലക്ഷ്യമിട്ടുകൊണ്ടുളളതാണ് പദ്ധതി.

Leave a Reply