പ്രിയപ്പെട്ട ചാച്ചാജിയുടെ ഓർമ്മ പുതുക്കി ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി ശിശുദിനം ആഘോഷിച്ചു

    റിയാദ് ;ഒഐസിസി റിയാദ് സെന്റർ കമ്മറ്റി വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു .ദീർഘ വീക്ഷണവും വികസന ചിന്തകളുമുള്ള മികച്ച ഭരണാധികാരിയായിരുന്നു ജവഹർലാനെഹ്‌റു.അടിസ്ഥാന തലത്തിലും നയതന്ത്ര മേഖലയിലും നെഹ്‌റു നടപ്പാക്കിയ തീരുമാനങ്ങൾ മികച്ചതായിരുന്നു. കുട്ടികളെ ഏറേ ഇഷ്ട്ടമുള്ള ചാച്ചാജി ഇന്നത്തെ കുട്ടിളാണ് നാളത്തെ പൗരന്മാർ എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു എന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.റിയാദ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ശിശുദിന പരിപാടികൾക്ക് സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനി കടവ് അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള പരിപാ ഉദ്‌ഘാടനം ചയ്തു. ഷംനാദ് കരുനാഗപ്പള്ളി ആമുഖ ഭാഷണം നടത്തി .തടുർന്ന് കുട്ടികളുടെ വിവിധ ഇനം കലാപരിപാടികൾ അരങ്ങേറി.നൗഷാദ് ആലുവ. ബാലുക്കുട്ടൻ .സകീർ ദാനത്ത് .ഷുക്കൂർ ആലുവ എം ടി അർഷാദ് .സുഗതൻ നൂറനാട് .സലാം ഇടുക്കി. ബഷീർ കോട്ടയം .തോമസ് .നവാസ് കണ്ണൂർ എന്നിവർ കലാ പാരിപാടികൾക്ക് നേതൃത്ത്വം നൽകി നവാസ് വെള്ളിമാട് കുന്ന് സ്വാഗതാവും സുരേഷ് ശങ്കർ നന്ദിയും പറഞ്ഞു

    Leave a Reply