വിദ്യാർത്ഥികൾക്കിടയിൽ രാജ്യ സ്നേഹം വളർത്തൽ അനിവാര്യം: റാഷിദ് ഗസ്സാലി.

നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് താളൂരിൽ 2021 ഒൿടോബർ 22 ന് NCC യൂണിറ്റ് 31(TN) Indeep Coy (NCC) ആർമി വിംഗ് ഊട്ടിയുടെ റൈസിംഗ് ഡേ ചടങ്ങ് നടത്തി സുപ്രധാന ദിനമായി അടയാളപ്പെടുത്തി. പ്രസ്തുത ചടങ്ങിൽ31(TN) Indeep Coy NCC ആർമി വിംഗ് ഊട്ടിയിലെഓഫീസർ സുബേദാർ ബാൽവന്ദർ സിംഗ് ഓഫീസർ കമാൻഡിങ്ങും, കേണൽ എ ശ്രീനിവാസൻ മുഖ്യാതിഥിയായി. Covid-19 മഹാമാരി സമയത്ത് NCC കേഡറ്റ് നടത്തിയ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് നീലഗിരി കോളേജിലെ സി. ടി. ഒ. ഡോക്ടർ പി. പി. അബ്ദുൽ റസാക്ക് സംസാരിച്ചു. നീലഗിരി കോളേജ് എംഡി യും സെക്രട്ടറിയുമായ ശ്രീ റാഷിദ് ഗസ്സാലി അധ്യക്ഷ പ്രസംഗം നടത്തി. വിദ്യാർത്ഥി സമൂഹത്തിനും NCC ക്കും ഇടയിൽ രാജ്യസ്നേഹം വളരേണ്ടത് ആവശ്യമാണെന്നും മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള മികച്ച വേദിയാണ് സൈന്യം എന്നും പ്രസ്തുത ചടങ്ങ് ഉദ്ഘാടനo ചെയ്തു സംസാരിച്ചു.

Leave a Reply