യു എ റഹീമിന് കിഴക്കൻ പ്രവിശ്യാ കെഎംസിസി യാത്രയയപ്പ് നൽകി
അൽകോബാർ:പ്രവാസ ജീവിതമവ സാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ഓഡിറ്റർ യു എ റഹീമിന് കിഴക്കൻ പ്രവിശ്യാ കെഎംസിസി യാത്രയയപ്പ് നൽകി. അൽകോബാരിലും ജുബൈലിലും
നാല് പതിറ്റാണ്ട് പിന്നിട്ട ഔദ്യോഗിക പ്രവാസ ജീവിതം മതിയാക്കിയാണ്
സൗദി കെഎംസിസി ഓഡിറ്ററും കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ ജനറൽ സെക്രട്ടറിയുമായ കോഴിക്കോട് ജില്ലയിലെ വടകര അഴിയൂർ സ്വദേശിയായ യു എ റഹീം
നാട്ടിലേക്ക് തിരിക്കുന്നത്.ഇരുപത്തി യഞ്ച് വർഷമായി ജൂബൈലിലെ സമൂഹ്യ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന റഹീം ജു ബൈൽ ഇൻ്റർ നാഷണൽ ഇന്ത്യൻ സ്കൂൾ മുൻ ഭരണ സമിതിയംഗമാണ്
ജൂബൈലിലെ വനിതാ കെഎംസിസി ഭാരവാഹിയായ ഭാര്യ സൗജത്തിനും ചടങ്ങിൽ യാത്രയപ്പ് നൽകി.പ്രവിശ്യാ കെഎംസിസി പ്രസിഡണ്ട് മുഹമദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ച യാത്രയയപ്പ് സമ്മേളനം സൗദി കെഎംസിസി ദേശീയ സെക്രട്ടേറിയേ
റ്റംഗം സുലൈമാൻ കൂലേരി ഉദ്ഘാടനം ചെയ്തു. കെപിസിസി നിർവഹകസമിതി യംഗവും ഒ ഐ സിസി ഗ്ലോബൽ കമ്മിറ്റി വൈസ് ചെയർമാനുമായ അഹമദ് പുളിക്കൽ, വിവിധ സാമൂഹ്യ മാധ്യമ പ്രവർത്തകരായ ഇ എം കബീർ,സാജിദ് ആറാട്ട്പുഴ, ഷാജി മതിലകം
മാലിക് മക്ബൂൽ ആലുങ്കൽ,
അൽകോബാർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് ആലുവ,വനിതാ കെഎംസിസി പ്രസിഡൻറ് ശബ്നാ നജീബ് എന്നിവർ ആശംസകൾ നേർന്നു.
പ്രവിശ്യാ കെഎംസിസി യുടെ സ്നോഹോപഹാരം യു എ റഹീമിന് മുഹമ്മദ് കുട്ടി കോഡൂർ കൈമാറി.വിവിധ സെൻട്രൽ ജില്ലാ കമ്മിറ്റികൾക്ക് വേണ്ടി ഭാരവാഹികൾ മോമാൻ്റോ സമ്മാനിച്ചു. യാത്രയയപ്പിന് നന്ദി പറഞ്ഞ് യു എ റഹീം സംസാരിച്ചു.
ബഷീർ ബാഖവി പറമ്പിൽ പീടിക ഖിറാഅത്ത് നടത്തി.പ്രവിശ്യാ കെഎംസിസി ആക്ടിംഗ് ജനറൽ സെക്രട്ടറി ഖാദർ മാസ്റ്റർ വാണി യമ്പലം സ്വാഗതവും ട്രഷറർ സിപി ശരീഫ് നന്ദിയും പറഞ്ഞു.പ്രവിശ്യാ കെഎംസിസി ഭാരവാഹികളായ അസീസ് എരുവാട്ടി,സലീം പാണമ്പ്ര, സിദ്ധീഖ് പാണ്ടികശാല,ഹമീദ് വടകര,സലീം അരീക്കാട്,നൗഷാദ് തിരുവനന്തപുരം, മുഷ്താഖ് പേങ്ങാട്,
കോബാർ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നജീബ് ചീക്കിലോട്,ഹബീബ് പൊയില്തൊടി,
മൊയ്തുണ്ണി പാലപ്പെട്ടി,ആസിഫ് മേല ങ്ങാടി,നാസർ ചാലിയം,ഇക്ബാൽ ആനമങ്ങാട്, റസാഖ് ചോലക്കര,ജാഫർ അരീക്കോട്.റസാഖ് ഓമാനൂർ എന്നിവർ നേതൃത്വം നൽകി,
സിറാജ് ആലുവ
മാധ്യമ വിഭാഗം
കിഴക്കൻ പ്രവിശ്യാ കെഎംസിസി
0540893408