കോവിഡ് കാല പ്രവർത്തനങ്ങൾക്ക് മലേഷ്യ KMCC ക്ക് ഇന്ത്യൻ എംബസിയുടെ അനുമോദനം .

കോവിഡ് മഹാമാരിയുടെ കാലത്ത് മലേഷ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചയക്കുന്ന വന്ദേ ഭാരത് മിഷൻ വിമാന യാത്രയുമായി ബന്ധപ്പെട്ടു ഇന്ത്യൻ ഹൈകമ്മീഷൻ മലേഷ്യ കെ എം സി സി പ്രവർത്തകരെ അനുമോദനപത്രം നൽകി ആദരിച്ചു

കോവിഡ് രോഗം തുടങ്ങിയത് മുതൽ ഇന്നുവരെ മലേഷ്യയിൽ ജോലി നഷ്ടപ്പെടുകയും കച്ചവടങ്ങൾ ഇല്ലാതാവുകയും ചെയ്ത നിരവധി പ്രവാസികൾക്ക് മലേഷ്യ കെ.എം.സി.സി. താങ്ങും തണലുമായി പ്രവർത്തിച്ചുവന്നിരുന്നു
കോവിഡിന്റെ ആരംഭഘട്ടം മുതൽ മലേഷ്യയിൽ കുടുങ്ങിയ അർഹതപ്പെട്ട ഒട്ടനവധിപ്രവാസികൾക്ക് ഫ്രീ ടിക്കറ്റ് നൽകിയാണ് നാട്ടിലെക്ക് അയച്ചത്

മലേഷ്യയുടെ വിവിധ സ്റ്റേറ്റുകളിൽ ജോഹർ ബഹ്‌റു, സാബ, സ്റാവാക്ക്, മലാക്ക,കോലാലും പൂർ, പെറാക്ക്, പഹാങ് സിലാങ്കോർ, കിഡ പെർലീസ്, തുടങ്ങി അനകൃതമായി തങ്ങി നിൽക്കുന്നവരെയും ക്യാമ്പുകളിൽ കഴിയുന്നവരെയും ഈ കോവിഡ് കാലത്ത് അതത് സ്റ്റേറ്റ് KMCC കമ്മിറ്റികളുടെ സഹായത്തോടെ നാട്ടിലെത്തിക്കാൻ സാധിച്ചു

കോലാലുംപൂർ ഇന്ത്യൻ എംബസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മലേഷ്യ ഇന്ത്യൻ ഹൈകമ്മീഷനർ ശ്രീ.ബി.എൻ,റെഡി അവാർഡുകൾ നൽകി, സിലാങ്കോർ സ്റ്റേറ്റ് കെ എം.സി.സി നസീർ പോന്നാനി, കോലാലുംപൂർ സ്റ്റേറ്റ് കെ.എം.സി.സി റിയാസ് ജിഫ്രി തങ്ങൾ പുരസ്കാരം ഏറ്റുവാങ്ങി.

തളിപ്പറമ്പ് സി.എച്ച് സെന്റെറിൽ വെച്ചു നടന്ന സംഗമത്തിൽ ബഹു: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് കെ.എം. എസ്സ് ശാഹുൽ ഹമീദ് ( മലേഷ്യ കെ.എം.സി.സി.സെട്രൽ കമ്മിറ്റി) മുസ്തഫ പുത്തിലത്തു ( ജോഹർ സ്റ്റേറ്റ് കെ.എം.സി.സി.) എന്നിവർ ഏറ്റുവാങ്ങി.

ചടങ്ങിൽ മലേഷ്യ കെ.എം.സി.സി. നാഷണൽ പ്രസിഡണ്ട് കെ.പി.അബ്ദുൽ നാസർ, ഖജാഞ്ചി എം. ടി.പി. ബഷീർ, സെക്രട്ടറി കെ.പി. നവാദ്, എസ്.കെ. ശുക്കൂർ പെരുമ്പ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൾഖരിം ചെലാരി, സെക്രട്ടറി കെ.ടി. സഹദുള്ള, അഡ്വ എസ് മുഹമ്മദ് തുടങ്ങിയ വിവധ മീഡിലീസ്റ്റ് കെ. എം.സി.സി നേതാക്കളും പ്രവാസികളും പങ്കെടുത്തു.

Leave a Reply