ഹജ്ജ് തീർത്ഥാടനത്തിനുള്ള നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ; അനുമതി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം

ന്യൂഡൽഹി: ഹജ്ജ് തീർത്ഥാടനത്തിനുള്ള നടപടികൾ അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും ഹജ്ജിന് അനുമതി ലഭിക്കുക. ഇന്ത്യയുടെയും സൗദിയുടെയും കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് മാർഗനിർദേശമിറക്കാനും തീരുമാനമായി. അടുത്ത മാസം ആദ്യവാരം മുതൽ തന്നെ നടപടികൾ തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി വെള്ളിയാഴ്ച പറഞ്ഞു.

ഹജ്ജ് അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച ശേഷം, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായ നഖ്‌വി പറഞ്ഞു, ഹജ്ജ് 2022 ന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബർ ആദ്യവാരം ഉണ്ടാകുമെന്നും അതോടൊപ്പം ഹജ്ജിനുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയയും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

……….

UAE -യിൽ കോവിഡ് ടെസ്റ്റ്‌ നിങ്ങളുടെ ജോലി സ്ഥലത്തും താമസസ്ഥലത്തും നേരിട്ടെത്തി ചെയ്തു തരുന്നു, വിളിക്കുക അല്ലെങ്കിൽ whatsapp ചെയ്യുക : +971-585659595

Leave a Reply