”രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ”; വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കര്‍ണാടക കോണ്‍ഗ്രസിന്റെ ട്വീറ്റ് ഏറെ വിവാദമായതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെതിരേ ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.

‘ആരാണ് രാഹുല്‍ ഗാന്ധി?. ഞാനത് പറയുന്നില്ല. രാഹുല്‍ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളില്‍ വന്നതുമാണ്. ഒരുപാര്‍ട്ടിയ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല’ – നളിന്‍ കുമാര്‍ പറഞ്ഞു. 

Leave a Reply