ജൈറ്റക്സില്‍ സജീവസാന്നിദ്ധ്യമായി കേരളത്തിന്‍റെ ഐടി പാർക്കുകള്‍

ദുബായ് : ജൈറ്റക്‌സില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ ഏറ്റവും പുതിയ കാര്യങ്ങള്‍ അവതരിപ്പിച്ച് കേരള സംസ്ഥാനത്തിന്റെ ഐടി പാര്‍ക്കുകള്‍. ‘ഫ്യൂചര്‍ പെര്‍ഫെക്റ്റ്’ എന്ന ആശയത്തില്‍ കേരള ഐടി പാര്‍ക്‌സ് സിഇഒ ജോണ്‍ തോമസ് ആണ് 50 അംഗ കേരള പ്രതിനിധി സംഘത്തെ ജൈടെക്‌സില്‍ നയിക്കുന്നത്. കേരള ഐടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഐഎഎസും സംഘത്തോടൊപ്പമുണ്ട്.
20 സ്റ്റാര്‍ട്ടാര്‍ട്ടപ്പുകളും 30 ഐടി കമ്പനികളും സംരംഭകരും ഇന്നൊവേറ്റര്‍മാരും തോട്ട് ലീഡേഴ്‌സും പ്രത്യേക പവലിയനില്‍ സാന്നിധ്യമറിയിക്കുന്നു.
ഡൊമസ്റ്റിക് താരിഫ് ഏരിയകളിലും (ഡിടിഎ) അതിന്‍റെ കാമ്പസുകള്‍ക്കുള്ളിലും പ്രത്യേക സാമ്പത്തിക മേഖലകളില്‍ (എസ്.ഇ.സെഡ്.എസ്) ഐടി ബില്‍റ്റ് അപ് സ്‌പേസുകളും ലാന്‍റ് പാര്‍സലുകളുമാണ് കേരള ഐടി പാര്‍ക്കുകള്‍ ഓഫര്‍ ചെയ്യുന്നത്. സ്വകാര്യ ഐടി കമ്പനി ഡെവലപര്‍മാരെയും ഐടി കമ്പനികളെയും കേരളത്തിനകത്തെ ഐടി പാര്‍ക്കുകളില്‍ നിക്ഷേപിക്കാന്‍ ഏറ്റവും പുതിയ കേരള പോളിസി ക്ഷണിക്കുന്നു. കേരള ഐടി ഇക്കോ സിസ്റ്റത്തിന്‍റെ വര്‍ധിച്ചു വരുന്ന ഡിമാന്റിനെ പിന്തുണക്കുകയും ചെയ്യുന്നു. നിലവിലെ ഡിമാന്റിനനുസൃതമായി ‘ലൈവ് വര്‍ക് പ്‌ളേ’ ലൈഫ് സ്‌റ്റൈല്‍ മോഡലിലാണ് നമ്മുടെ കാമ്പസുകള്‍ ഇന്ന് കുട്ടികള്‍ക്ക് അധ്യയനം പൂര്‍ത്തീകരിച്ചു കൊടുക്കുന്നതെന്നും കേരള ഐടി പാര്‍ക്‌സ് സിഇഒ ജോണ്‍ തോമസ് പറഞ്ഞു. കേരള ഐടി പാര്‍ക്കുകള്‍ക്കാപ്പം, ഐടി ഇക്കോ സിസ്റ്റത്തെയും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‌യുഎം), ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള (ഡിയുകെ), ഐസിടി അക്കാദമി കേരള എന്നിവയെയും ഇത് നന്നായി പിന്തുണക്കുന്നു. ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐടി പാര്‍ക്കാണ്. ഇന്‍ഫോര്‍ പാര്‍ക്ക് കൊച്ചി ഏറ്റവും വേഗത്തില്‍ വളരുന്ന ഐടി കേന്ദ്രമാണ്. കോഴിക്കോട്ടെ സൈബര്‍ പാര്‍ക്ക് കേരള സര്‍ക്കാറിന്റെ ഏറ്റവും പുതിയ ഐടി ഹബ് ആണ്. സര്‍ക്കാര്‍ വികസിപ്പിച്ച ഇക്കോ സിസ്റ്റം മുഖേനയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐടി ഹബ്ബുകളിലൊന്നായി കേരളത്തിന്റെ പരിണാമമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ജൈറ്റെക്‌സ് 2021ല്‍ അനുയോജ്യരായ നിക്ഷേപകരെ കേരളത്തിന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളര്‍ച്ചക്ക് ശക്തമായ അടിത്തറ പാകിക്കൊണ്ട് എഐ, ഐഒടി, റോബോട്ടിക്‌സ്, ഡീപ് മെഷീന്‍ ലേണിംഗ്, ബ്‌ളോക്ക് ചെയിന്‍ & ഫിന്‍ടെക്, ബിഗ് ഡാറ്റ, ക്‌ളൗഡ്, ക്വാണ്ടം കംപ്യൂട്ടിംഗ്, എആര്‍/വിആര്‍, സ്‌പേസ് സയന്‍സ് മുതലായ ഏറ്റവും നൂതന സംവിധാനങ്ങളും സേവനങ്ങളും സൗകര്യങ്ങളുമാണ് കേരളം മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജൈടെക്‌സിലെ കോണ്‍കോഴ്‌സ് 2ല്‍ സ്റ്റാള്‍ നമ്പര്‍ സിസി218ലാണ് കേരള ഐടി പാര്‍ക്‌സ് പവലിയന്‍ സ്ഥിതി ചെയ്യുന്നത്.

Leave a Reply