ദമ്മാം :പരിശുദ്ധ ഇസ്ലാം വിഭാവനം ചെയ്യുന്നത് സമൂഹ ഗുണകാംക്ഷയുടെ പാഠങ്ങളാണെന്ന് പ്രമുഖ വാഗമിയും ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പ്രസിഡണ്ടുമായ ഹുസൈന് സലഫി ഉത്ബോധിപ്പിച്ചു.സമാധാനത്തിന്റെ ശാന്തിയുടെയും മതമായ ഇസ്ലാമിനെ ഏവര്‍ക്കും പ്രമാണ ബദ്ധമായി പരിചയപ്പെടുത്തുക എന്നത് പ്രവാചകന്മാരും അവരുടെ അനന്തരമുള്ള പൂര്‍വ്വ സൂരികളും കാണിച്ച മാതൃകയാണെന്നും ഈ മാതൃക ഇസ്ലാമിക വിശ്വാസികള്‍ കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സൗദി കിഴക്കന്‍ പ്രവിശ്യാ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഇസ്ലാം ഗുണകാംക്ഷയാണ് ത്രൈമാസ കാമ്പയിന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുണകാംക്ഷ പ്രകടമായിടത്ത് മതം പ്രകടമായി എന്ന പ്രവാചക അധ്യാപനങ്ങള്‍ നല്കുന്ന സന്ദേശം വലുതാണെന്നും സമ സൃഷ്ടികളോട് ഗുണകാംക്ഷ നിര്‍ഭരമായി വര്‍ത്തിക്കുക എന്നതാണ് ഇസ്ലാമിക പൈതൃകമെന്നും ചടങ്ങില്‍ പ്രമേയാവതരണം നടത്തിയ ദമ്മാം ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗം മേധാവി
നടക്കും്ക അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല അല്‍ മദീനി വ്യക്തമാക്കി.ഇസ്ലാമോ ഫോബിയ എല്ലാ കാലത്തും ഇസ്ലാമിക പ്രബോധക സംഘങ്ങള്‍ക്ക് എതിരായി അധാര്‍മ്മിക ശക്തികള്‍ ഉയര്‍ത്തുന്ന സംഭവങ്ങളായി ഇസ്ലാമിക ചരിത്രത്തില്‍ കാണാന്‍ കഴിഞ്ഞ ഒന്നാണെന്നും എന്നാല്‍ വിശുദ്ധ ഖുര്‍ആനും തിരുനബിയുടെ ചര്യയും സമൂഹത്തിലേക്ക് തുറന്നുവക്കുന്നത് ഗുണകാംക്ഷയുടെ സന്ദേശങ്ങള്‍ ആണെന്നും ചടങ്ങില്‍ ആശംസാ ഭാഷണം നിര്‍വ്വഹിച്ച ബുറൈദ ജാലിയാത്ത് പ്രബോധകന് റഫീക്ക് സലഫി അഭിപ്രായപ്പെട്ടു.കിഴക്കന്‍ പ്രവിശ്യാ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് അര്‍ഷദ് ബിന്‍ ഹംസ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ സമീര്‍ മുണ്ടേരി,നൌഷാദ് ഖാസിം തൊളിക്കോട് എന്നിവര്‍ സംസാരിച്ചു,ജനുവരി പതിനഞ്ചു വരെ നീണ്ടു നില്ക്കുന്ന കാമ്പയിന്റെ ഭാഗമായി ടേബിള്‍ ടോക്ക്,വനിതാ സമ്മേളനം,വിദ്യാര്‍ഥി സമ്മേളനം,ദഅവാ മീറ്റ്,മദ്രസ സര്‍ഗ്ഗ സംഗമം തുടങ്ങി നിരവധി പരിപാടികള്‍ നടക്കും
സിറാജ് ആലുവ
മാധ്യമ വിഭാഗം
0549349921