അൽകോബാർ: പ്രവാസലോകത്തെ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് കഴിഞ്ഞ എട്ട് വര്‍ഷമായി ജനകീയ ശ്രദ്ധയാകര്‍ഷിച്ച സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി 2022 വർഷത്തെ പ്രചാരണ ക്യാമ്പയിന് കെഎംസിസി അൽകോബാർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ചു.
കിഴക്കന്‍ പ്രവിശ്യാ കെ.എം.സി സി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു.സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാല അധ്യക്ഷത വഹിച്ച ചടങ്ങില്‍ , ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, ട്രഷറര്‍ നജീബ് ചീക്കിലോട്, ഭാരവാഹികളായ ഹബീബ് പൊയില്‍തൊടി,ഫൈസല്‍ കൊടുമ,
ആസിഫ് മേലങ്ങാടി, എരിയാ കമ്മിറ്റി നേതാക്കളായ മൊയ്തുണ്ണി പാലപ്പെട്ടി, ജുനൈദ് കാഞ്ഞങ്ങാട്,അന്‍വര്‍ ഷാഫി വളാഞ്ചേരി,ലുബൈദ് ഒളവണ്ണ,ശറഫുദ്ധീന്‍ വെട്ടം,സൈനുദ്ധീന്‍ തിരൂര്‍,ഷമീര്‍ ബാലുശ്ശേരി,അനസ് പകര,അബ്ദുന്നാസര്‍ ദാരിമി കമ്പില്‍,മുഹമ്മദ് പുതുക്കുടി എന്നിവര്‍ സംബന്ധിച്ചു.
സുരക്ഷാ പദ്ധതിക്ക് കീഴില്‍ പ്രവാസിയായിരിക്കെ മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കള്‍ക്ക് എട്ട് വര്‍ഷങ്ങളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത് കോടിയി ലേറെ രൂപയുടെ മരണാനന്തര ധനസാഹയം, മാരക രോഗങ്ങള്‍ക്ക് ചികിത്സ ആനുകൂല്യങ്ങൾ എന്നിവ പദ്ധതി നിയമാവലി അനുസരിച്ച് വിതരണം ചെയ്തിട്ടുണ്ട്. 2021 വർഷത്തിൽ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കോവിഡ് മൂലം ജീവന് നഷ്ടമായവരടക്കം അന്‍പതോളം പേരുടെ ബന്ധുക്കൾക്ക് ഇക്കഴിഞ്ഞ മാസം പാണക്കാട് നടന്ന ചടങ്ങിൽ വച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ മൂന്നുകോടി രൂപയുടെ മരണാനന്തര സഹായം വിതരണം ചെയ്തു.അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം അംഗങ്ങള്‍ ആയിരിക്കെ വേര്‍പിരിഞ്ഞ അഞ്ചോളം പേരുടെ കുടുംബാംഗങ്ങള്‍ക്കും പദ്ധതി ആനുകൂല്യമായ മൂന്നു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയുള്ള മരണാനന്തര ആനുകൂല്യം കൈമാറി
ഈ വര്‍ഷം സുരക്ഷാ പദ്ധതി അംഗമായിരിക്കെ കോവിഡ് യാത്രാ പ്രതിസന്ധി മൂലം ആറുമാസമായി നാട്ടില്‍ കഴിയുന്ന നാലായിരത്തോളം പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സ്നേഹ സാന്ത്വനം എന്ന പേരില്‍ മുപ്പത് കിലോയോളം വരുന്ന ഭക്ഷ്യ വസ്തുക്കള്‍ കേരളത്തിലെ പതിനാലു ജില്ലകളിലായി വിതരണം ചെയ്തു
2022 ല്‍ ഒന്‍പതാം വർഷത്തിലേക്ക് കടന്നിരിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി നിലവിലുള്ള അംഗങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനും പുതുതായി സുരക്ഷാ പദ്ധതിയിൽ അംഗമാകാനും ഡിസംബർ പതിനഞ്ച് വരെ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലെ വിവിധ ഏരിയാ കമ്മിറ്റി കോർഡിനേറ്റർമാരായ ആസിഫ് മേലങ്ങാടി 0551491563, അൻവർ ഷാഫി 0553072473 (അക്രബിയ്യ) , ലുബൈദ് ഒളവണ്ണ 0539192928 (ദഹ്റാൻ- ദോഹ) , തൗഫീഖ് താനാളൂര്‍ 0563505692 (റാക്ക), , അബ്ദുൾ നാസർ ദാരിമി
055 253 9364,(കോബാർ ജനുബിയ-സുബൈയ്ക്ക) ജുനൈദ് കാഞ്ഞങ്ങാട് 055 733 9601 (കോബാര്‍ ടൗൺ ഷമാലിയ) എന്നിവര്‍
മുഖേന അപേക്ഷിക്കാം.
സുരക്ഷാ സമിതിയുടെ മേൽനോട്ടം നിർവഹിക്കുന്ന കോഴിക്കോട് ആസ്ഥാനമായുള്ള കെ എം സി സി കേരള ട്രസ്റ്റ് ഓൺലൈൻ സംവിധാനമായ www.mykmcc.org എന്ന വെബ് പേജിൽ സൗകര്യമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അംഗമായി തുടരുന്ന യാത്രാ പ്രതിസന്ധി മൂലം നാട്ടില്‍ നിന്നും മടങ്ങി വരാന്‍ താമസം നേരിടുന്നവര്‍ക്ക് വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ഗേറ്റ് വേ സൗകര്യം പ്രയോജന പ്പെടുത്തി അംഗത്വ വിഹിതം അടച്ചു പുതുക്കാന്‍ സൌകര്യമുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് അല്‍കോബാറില്‍ 966556213242 നാട്ടില്‍ 80755 80007 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം
സിറാജ് ആലുവ
മാധ്യമ വിഭാഗം
കെഎംസിസി
966549349921