‘സവർക്കർ മുസ്ലിങ്ങളുടെ ശത്രു ആയിരുന്നില്ല, ഉർദുവിൽ ഗസലുകൾ എഴുതിയിരുന്നു’; മോഹൻ ഭാഗവത്

ന്യൂഡൽഹി: ആർ.എസ്.എസ് നേതാവായിരുന്ന സവർക്കറെ പുകഴ്ത്തി ഇപ്പോഴത്തെ ആർ എസ് എസ് സർസംഘ്ചാലക് മോഹൻ ഭാഗവത്. സവർക്കർ ഒരിക്കലും മുസ്ലിങ്ങളുടെ ശത്രുവായിരുന്നില്ലെന്നാണ് ഭാഗവതിന്റെ പ്രസ്താവന. സവർക്കർ ഉറുദു ഭാഷയിൽ ഗസലുകൾ എഴുതിയിരുന്നതായും ഭാഗവത് അവകാശപ്പെടുന്നു.

ഉദയ് മഹുർക്കർ രചിച്ച വീർ സവർക്കർ: ദി മാൻ ഹു കുഡ് ഹാവ് പ്രിവന്റഡ് പാർട്ടിഷൻ, എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഭാഗവത്.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സവർക്കറെ അപമാനിക്കാൻ മനപൂർവം ശ്രമം നടക്കുന്നതായും ഭാഗവത് പറഞ്ഞു. സവർക്കർ ഒരു ദേശീയവാദിയായിരുന്നു, മതപരമായ വിവേചനത്തിനെതിരായിരുന്നു. അദ്ദേഹം ആളുകൾ ആരെ ആരാധിക്കുന്നു എന്ന് കണക്കാക്കി
വിവേചനം കാണിച്ചിട്ടില്ല,’ മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. മാത്രമല്ല, ഇന്ത്യൻ സമൂഹത്തിൽ ഐക്യത്തിനും ഹിന്ദുത്വത്തിനും വേണ്ടി ഉച്ചത്തിൽ സംസാരിച്ചയാളാണ് സവർക്കറെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply