മലയാളം മിഷന്‍ ഓണപ്പാട്ട് മത്സരം, ദുബായ് ചാപ്റ്ററിന് ഒന്നാം സമ്മാനം

ദുബായ് :മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിച്ച ഓണപ്പാട്ട് മത്സരം, സബ്ജൂനിയർ വിഭാഗത്തിൽ ദുബായ് ചാപ്റ്റർ ഒന്നാം സ്ഥാനം നേടി. ആവേ മരിയ ടിമിറ്റ്, മാധുരി. യു. പിള്ള, ഇഷ്‌ണ രതീഷ്, ആൽവിൻ എൽദോ, ഗായത്രി ലിജു, നിവേദിത. എൻ. നായർ, റയാൻ സിംഗ് അജൂപ്, എന്നിവരടങ്ങുന്ന സംഘത്തെ മലയാളം മിഷൻ ദുബായ് ചാപ്റ്റർ അധ്യാപകരായ ജ്യോതി രാംദാസ്, എൻസി ബിജു ,സുനേഷ് കുമാർ, ബിന്‍റു മത്തായ് എന്നിവരാണ് പരിശീലിപ്പിച്ചത്
സമ്മാനാർഹരായ കുട്ടികളും കോവിഡ് കാല പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അവരെ പരിശീലിപ്പിച്ച അധ്യാപകരും ദുബായ് മലയാളം മിഷന്‍റെ അഭിമാനമാണ്. അവരെ ഹാർദ്ദമായി അഭിന്ദിക്കുന്നുവെന്നും പൊതുപരിപാടിയിൽ അവരെ അനുമോദിക്കുമെന്നും സെക്രട്ടറി പ്രദീപ് തോപ്പിൽ അറിയിച്ചു. കൂടുതൽ കുട്ടികൾ മലയാളം മിഷൻ പ്രവർത്തനങ്ങളിലേക്ക് കടന്നു വരുന്നത് ദുബായ് മലയാളം മിഷന് കരുത്താവുകയാണെന്നും സെക്രട്ടറി അഭിപ്രായപ്പെട്ടു.

Leave a Reply