ഇരുപത്തി നാലാം വാർഷികം ആഘോഷിച്ച് ജുമാ അൽ മെഹ് രി ഗ്രൂപ്പ് ഓഫ് കമ്പനീസ്

ദുബായ് : ദുബായിയിലെ ബിസിനസ് സെറ്റപ്പ് മേഖലയിലെ സജീവ സാന്നിധ്യമായ ജുമാ അൽ മെഹരി ഗ്രൂപ്പ് 24 ആം വാർഷികം ആഘോഷിച്ചു. ട്രേഡ് ലൈസൻസ് നേടൽ , പുതുക്കൽ , ഗോൾഡൻ വിസ നടപടി ക്രമങ്ങൾ , മറ്റ് സർക്കാർ സേവനങ്ങളെല്ലാം ജുമാ അൽ മെഹരി ഗ്രൂപ്പില്‍ ലഭ്യമാണ്.. ദുബായ് ഖിസൈസിൽ നടന്ന ഇരുപത്തി നാലാം വാർഷികാഘോഷങ്ങളില്‍ മുൻ മന്ത്രി കെ ടി ജലീൽ മുഖ്യാതിഥിയായി. സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശേരി ഉൾപ്പെടെയുള്ള പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.

സർക്കാർ സേവനങ്ങൾക് നൽകുന്നതിനൊപ്പം ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടി ഏറ്റെടുത്ത നടത്തുന്ന സ്ഥാപനമാണ് ജുമാ അൽ മെഹ് രി ഗ്രൂപ്പ് ഓഫ് കമ്പനീസ്. സാധാരണക്കാരായ പ്രവാസികൾക്ക് മികച്ച സേവനം നൽകുകയാണ് ലക്ഷ്യമെന്ന് ജുമാ അൽ മെഹ് രി മേധാവി മുഹമ്മദ് ഷാനിദ് പറഞ്ഞു.

Leave a Reply