യുഎഇയിലെ പ്രശസ്ത എയർലൈനില്‍ ഉപഭോക്തൃസേവന ജോലി അവസരം, ഇന്ന് വാക്ക് ഇന്‍ ഇന്‍റർവ്യൂ

ദുബായ് : പ്രശസ്ത എയർലൈന്‍ 500 ഉപഭോക്തൃസേവന അംഗങ്ങള്‍ക്കായി നടത്തുന്ന അഭിമുഖ പരീക്ഷകള്‍ എമിറേറ്റില്‍ ഇന്ന് മുതല്‍ നടക്കും. രാവിലെ 9 മുതല്‍ 5 മണിവരെയാണ് അഭിമുഖ പരീക്ഷ നടക്കുക. താല്‍പര്യമുളള ഉദ്യോഗാർത്ഥികള്‍ക്ക് അഭിമുഖപരീക്ഷയെ്ക്കെത്താം. ഉപഭോക്തൃസേവനത്തില്‍ രണ്ടുവർഷത്തെ സേവനപരിചയം അഭികാമ്യം. ഹൈസ്കൂള്‍ സർട്ടിഫിക്കറ്റ്, ഇംഗ്ലീഷ് ഭാഷയില്‍ എഴുതാനും പറയാനുമുളള പ്രാഗത്ഭ്യം, മൈക്രോ സോഫ്റ്റ് പരിചയം, ഫോണിലൂടെയും അല്ലാതെയുമുളള സംഭാഷണ മികവ്, എന്നിവയുണ്ടായിരിക്കണം.അറബി ഭാഷ സംസാരിക്കാനറിയുന്നത് അധികയോഗ്യതായി കണക്കാക്കും. ബർദുബായിലെ ഹോളിഡെ ഇന്നിലാണ് ഇന്ന് (ഒക്ടോബ‍ർ 11) അഭിമുഖ പരീക്ഷ നടക്കുന്നത്. ഉദ്യോഗാർത്ഥികള്‍ റെസ്യൂമെ,പാസ്പോർട് സൈസ് ഫോട്ടോ,ഫുള്‍സൈസ് ഫോട്ടോ എന്നിവ കരുതണം. 5000 ദിർഹം സാലറിയുണ്ടാകും. യാത്രാസൗകര്യവും ഒരുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുവേണം അഭിമുഖപരീക്ഷയ്ക്ക് എത്താനെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Leave a Reply