18 ആം നൂറ്റാണ്ടിലെ പരിശുദ്ധ ഖു‍ർ ആന്‍ എക്സ്പോ 2020 യുഎസ് പവലിയനിലെത്തി

ദുബായ് :സന്ദർശകർക്ക് കൗതുകമായി 18 ആം നൂറ്റാണ്ടിലെ പരിശുദ്ധ ഖുർ ആന്‍ ദുബായ് എക്സ്പോ 2020 യിലെ അമേരിക്കന്‍ പവലിയനില്‍. മൂന്നാം യുഎസ് പ്രസിഡന്‍റ് തോമസ് ജെഫേഴ്സന്‍റെ കൈവശമുണ്ടായിരുന്ന അപൂർവ്വ ഖുർ ആന്‍ ആണിത്. വാഷിംഗ്ടണ്‍ ഡിസിയിലെ ലിബേർട്ടി ഓഫ് കോണ്‍ഗ്രസിലെ പ്രധാന ആകർഷണമായിരുന്നു പരിശുദ്ധ ഖുർ ആന്‍. മധ്യൂപൂർവ്വ ദേശത്ത് ആദ്യമായാണ് ഇതെത്തുന്നത്.

രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഖു‍ർ ആനില്‍ മക്കയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. താപനിലയിലുണ്ടാകുന്ന വ്യതിയാനമടക്കം രേഖപ്പെടുത്തുന്ന സെന്‍സറുകള്‍ ഘടിപ്പിച്ച പ്രത്യേക ട്രേ സജ്ജമാക്കിയ മരക്കൂടിലാണ് പരിശുദ്ധ ഗ്രന്ഥം ദുബായിലെത്തിച്ചത്. 1801-1809 വരെ രണ്ട് തവണ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ജെഫേഴ്സൺ തന്‍റെ ഇരുപതാം വയസ്സിൽ നിയമം പഠിക്കുമ്പോഴാണ് വിശുദ്ധ ഖുർആനിന്‍റെ പകർപ്പ് വാങ്ങിയതെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ലോക മതങ്ങളിൽ അദ്ദേഹത്തിന് നിരന്തരമായ താൽപ്പര്യമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള നിയമ സംഹിതകളുടെ താരതമ്യമായി വിശുദ്ധ ഖുർആനും അദ്ദേഹം വിലമതിച്ചിരിക്കുമെന്നുമാണ് വിലയിരുത്തല്‍.

Leave a Reply