ഷാർജ വിമാനത്താവളം വഴിയുളളവ‍ർക്ക് പുതിയ നി‍ർദ്ദേശം നല്‍കി എയർഇന്ത്യയും എക്സ്പ്രസും

ഷാർജ: ഷാർജ വിമാനത്താവളം വഴി സഞ്ചരിക്കുന്ന യാത്രക്കാർക്കുളള മാർഗ്ഗനിർദ്ദേശം പുതുക്കി എയർഇന്ത്യ.

1.വിമാന ടിക്കറ്റ് ഉറപ്പിച്ചവർ മാത്രം വിമാനത്താവളത്തിലെത്തിയാല്‍ മതിയെന്നുളളതാണ് പ്രധാന നി‍ർദ്ദേശം.

2.ഫ്ളൈറ്റ് പുറപ്പെടുന്നതിന് നാല് മണിക്കൂ‍ർ മുന്‍പ് വിമാനത്താവളത്തിലെത്തുന്നതാണ് ഉചിതം. അതിന് മുന്‍പ് എത്തേണ്ടതില്ല.

3.കോവിഡ് സാഹചര്യത്തില്‍ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.പിപിഇ കിറ്റ് ധരിച്ചെത്താത്ത യാത്രാക്കാ‍ർക്ക് വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കിയ വെന്‍ഡിംഗ് മെഷീനുകളിലൂടെ പിപിഇ കിറ്റ് വാങ്ങിക്കാവുന്നതാണെന്നും എയ‍ർ ഇന്ത്യയും എയ‍ർ ഇന്ത്യാ എക്സ്പ്രസും വ്യക്തമാക്കുന്നു.

Leave a Reply