നെടുമുടി വേണുവിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ചിരന്തന

ദുബായ്: ചലച്ചിത്ര ലോകത്തിന് മികച്ച സംഭാവന നൽകിയ നെടുമുടി വേണുവിൻ്റെ നിര്യാണത്തിൽ ചിരന്തന അനുശോചിച്ചു.കൊട്ടാരക്കര ശ്രീധരൻ നായർ, സത്യൻ, ഭരത് ഗോപി, പി ജെ ആന്‍റണി, തിലകൻ എന്നിങ്ങനെ മലയാളസിനിമയെ സമ്പന്നമാക്കിയ കിടയറ്റ നടന്മാരുടെ ശ്രേണിയിലെ അവസാനത്തെ കണ്ണിയാണ് അരങ്ങൊഴിയുന്ന നെടുമുടി വേണുവെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി അനുസ്മരിച്ചു. അരങ്ങിൽ നിന്നുലഭിച്ച കർശനശിക്ഷണം മാത്രമല്ല കുട്ടനാടൻ നാട്ടുപാരമ്പര്യത്തിൽ നിന്ന് സ്വായത്തമാക്കിയ അപാരമായ താളബോധത്തിനും ഉടമയായിരുന്നു അദ്ദേഹമെന്നും, അഭിനയിക്കുകയാപാരുന്നില്ല ഓരോ കഥാപാത്രങ്ങളിലും ജീവിക്കുകയായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ അദ്ദേഹം ഓ‍ർമ്മിച്ചു.

Leave a Reply