സന്ദ‍ർശനത്തിരക്കിന്‍റെ പത്തുനാള്‍, വിർച്വലായും എക്സ്പോ 2020 ആസ്വദിച്ചത് നിരവധിപേർ

ദുബായ് :എക്സ്പോ 2020 ലോകത്തിന് മുന്നില്‍ വാതായനങ്ങള്‍ തുറന്നിട്ട് പത്ത് ദിവസം പിന്നിടുമ്പോള്‍ ടിക്കറ്റെടുത്ത് എക്സ്പോ കാണാനായി എത്തിയത് 411,768 പേർ. എക്സിബിറ്റേഴ്സ്,ഡെലിഗേറ്റേഴ്സ്, പങ്കെടുക്കുന്നവർ എന്നിവരൊഴികെയുളള കണക്കാണിത്. ഈ ദിവസങ്ങളില്‍ എക്സ്പോയിലെത്തിയ മൂന്നിലൊരു സന്ദർശകന്‍ വിദേശരാജ്യങ്ങളില്‍ നിന്നുളളയാളാണെന്നാണ് കണക്ക്. അതേസമയം അഞ്ചിലൊരാള്‍ ഒന്നിലധികം തവണ എക്സ്പോ സന്ദ‍ർശിക്കാനായി എത്തി. സെപ്റ്റംബ‍ർ 30ന്, 3 ദശലക്ഷം പേരാണ് എക്സ്പോയുടെ ഉദ്ഘാടന ചടങ്ങുകള്‍ വിർച്വലായി കണ്ടത്.ഒക്ടോബർ ഒന്നുമുതല്‍ 10 വരെയുളള ദിവസങ്ങളില്‍ വിർച്വലായി എക്സ്പോ കണ്ടത് 5 ദശലക്ഷം പേരാണെന്നും അധികൃതർ എക്സ്പോ വേദിയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Leave a Reply