യു.എ.ഇയിൽ നബിദിന അവധി 21ന്​

യുഎഇയിൽ നബിദിനത്തോടനുബന്ധിച്ച് ഒക്ടോബർ 21 വ്യാഴാഴ്‌ച പൊതുമേഖലയ്ക്ക് അവധിയായിരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇസ്ലാമിക്ക് കലണ്ടറിലെ റബി ഉൽ അവ്വൽ പന്ത്രണ്ടാണ് പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജന്മദിനം. യുഎഇക്ക് പുറമെ പന്ത്രണ്ടോളം രാജ്യങ്ങൾ റബി ഉൽ അവ്വൽ പന്ത്രണ്ടിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

പൊതു-സ്വകാര്യമേഖലകളിലെ അവധി ദിനങ്ങൾ ഏകോപിപ്പിക്കണം എന്ന നിർദ്ദേശം ഉള്ളതിനാൽ ഒക്ടോബർ 21 മുതൽ 23 വരെ സ്വകാര്യമേഖലയ്ക്ക് അവധി ലഭിച്ചേക്കും. സ്വകാര്യമേഖലയിലെ നബിദിന അവധിദിനങ്ങൾ ഏതൊക്കെയെന്ന് മാനവവിഭവശേഷി മന്ത്രാലയം വൈകാതെ അറിയിക്കും.

Leave a Reply