”മോദി ഏറ്റവും വലിയ ജനാധിപത്യവാദി” അമിത് ഷാ

ന്യൂഡല്‍ഹി: തനിക്ക് അറിയാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ജനാധിപത്യവാദിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സര്‍ക്കാറിന്റെ സന്‍സദ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ പ്രശംസ. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വേച്ഛാധിപതിയാണെന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമിത് ഷാ.

‘മോദിജിയോടൊപ്പം പ്രതിപക്ഷത്തും ഭരണപക്ഷത്തും പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തെപ്പോലെ എല്ലാം ശ്രദ്ധയോടെ കേള്‍ക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല. ഏത് യോഗത്തിലായാലും മോദിജി ആവശ്യത്തിന് മാത്രം സംസാരിക്കുകയും ക്ഷമയോടെ എല്ലാവരെയും കേള്‍ക്കുകയും ചെയ്യുന്നു. അദ്ദേഹം വ്യക്തികളുടെ അഭിപ്രായത്തിന്റെ മൂല്യമാണ് പരിഗണിക്കുക.

അല്ലാതെ, പറയുന്നയാളുടെ വ്യക്തിത്വത്തിന്റെ വലിപ്പച്ചെറുപ്പമല്ല. തുടര്‍ന്നാണ് തീരുമാനം എടുക്കുക. അതിനാല്‍ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന ആരോപണത്തില്‍ യാതൊരു കഴമ്പുമില്ല’ -അമിത് ഷാ പറഞ്ഞു. മോദിജി ഏറ്റവും ജനാധിപത്യപരമായ രീതിയിലാണ് മന്ത്രിസഭയെ നയിക്കുന്നത്. അദ്ദേഹം ഏകപക്ഷീയമായി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്ന തെറ്റിദ്ധാരണ പ്രചരിക്കുന്നുണ്ട്.

പക്ഷേ യാഥാര്‍ഥ്യം അങ്ങനെയല്ല. അദ്ദേഹം എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും എല്ലാവരേയും കേള്‍ക്കുകയും ഗുണദോഷങ്ങള്‍ വിലയിരുത്തുകയും ചെയ്യും. അന്തിമ തീരുമാനം അദ്ദേഹത്തിന്റേതാണ്, കാരണം അദ്ദേഹം പ്രധാനമന്ത്രിയാണ്’ അമിത് ഷാ പറഞ്ഞു.

Leave a Reply