ഗോള്‍ഡന്‍ വിസ ലഭിച്ച ജനാർദ്ദനന് ദുബായ് കെഎംസിസി കല്ല്യാശേരി മണ്ഡലത്തിന്‍റെ ആദരം

ദുബായ് :യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ റൂളേഴ്‌സ് കോർട്ടിൽ ജോലി ചെയ്ത്, അപ്രതീക്ഷമായി ഗോള്‍ഡന്‍ വിസ പുരസ്കാരം തേടിയെത്തിയ ജനാർദ്ദനനെ ദുബായ് കെഎംസിസി കല്ല്യാശേരി മണ്ഡലം ആദരിച്ചു. 43 വർഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരുന്ന വേങ്ങര സ്വദേശിയായ ജനാർദ്ദനന് പ്രതീക്ഷിക്കാത്ത അംഗീകാരമായിരുന്നു ഈ ഗോള്‍ഡന്‍ വിസ. കല്യാശ്ശേരി മണ്ഡലം ദുബായ് കെഎംസിസിയുടെ ഉപഹാരം പ്രസിഡന്‍റ് ഫാറൂഖ് സാഹിബ് ജനാർദ്ദനന് കൈമാറി. മണ്ഡലം സെക്രട്ടറി അസ്‌ലം, ജാഫർ മടായി -ബഷീർ കാട്ടൂർ -സാജിദ് എന്നിവരും സംബന്ധിച്ചു.

Leave a Reply