ആവേശമായി ആരവം

ദുബായ്: യാബ് ലീഗല്‍ ഗ്രൂപ് മ്യൂസിക് നൈറ്റ് ‘ആരവം’ ദേര ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ സംഘടിപ്പിച്ചു. ജനഹൃദയങ്ങള്‍ കീഴടക്കിയ ‘ആരവം’ ആഘോഷ രാവിന്‍റെ ഉദ്ഘാടനം ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാംഗം ഷെയ്ഖ് മാജിദ് റാഷിദ് അല്‍ മുഅല്ല നിര്‍വഹിച്ചു. നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയും യാബ് ലീഗല്‍ ഗ്രൂപ്പും സംയുകതമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഫിറോസ് കുന്നംപറമ്പില്‍, മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ ഫൈസല്‍, അഡ്വ. റുഖിയ അല്‍ ഹാഷിമി, മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി, മുഹമ്മദ് മുറാദ് അല്‍ ബലൂഷി, അബ്ദുല്‍ റഹ്മാന്‍, പുന്നക്കന്‍ മുഹമ്മദലി, ജലീല്‍ പട്ടാമ്പി, ജോബി വാഴപ്പിള്ളി, അഡ്വ.ശങ്കർ നാരായണൻ ഫിറോസ് അബ്ദുള്ള തുടങ്ങിയവരാണ് മുഖ്യാതിഥികളായി എത്തിയത്. ഇവര്‍ക്കൊപ്പം ‘ആരവ’ത്തിന് മാറ്റ് കൂട്ടാന്‍ പാട്ടിന്‍റെ പാലാഴിയുമായി പ്രമുഖ കലാകാരന്മാരായ ആസിഫ് കാപ്പാട്, ഫാസില ബാനു, ലക്ഷ്മി ജയന്‍, സജീര്‍ കൊപ്പം തുടങ്ങിയ പ്രശസ്ത ഗായകര്‍ അണിനിരന്നു. സാമൂഹിക പ്രവര്‍ത്തകരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.

Leave a Reply