യു.പിയിൽ സുബഹി നമസ്‌ക്കാരത്തിനെത്തിയ ആളെ വെടിവെച്ചുകൊന്നു

ലക്‌നോ: ഉത്തർപ്രദേശിലെ പള്ളിയിൽ നമസ്‌ക്കാരത്തിനെത്തിയ 55 കാരനായ ഖമറുസ്സമാൻ എന്നയാളെ അജ്ഞാതൻ വെടിവെച്ചുകൊന്നതായി റിപ്പോർട്ട്. സിദ്ധാർഥ് നഗറിലെ ചിലിയ ഏരിയയിൽ കൊലുവ ഗ്രാമത്തിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.

സുബഹി നമസ്‌ക്കാരത്തിനായി പള്ളിയിലെത്തിയ ഖമറുസുമാൻ
നിസ്‌കരിച്ചുകൊണ്ടിരിക്കെ പിന്നിൽ നിന്ന് അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു.

Leave a Reply