എക്സ്പോ 2020 :യുഎഇ പവലിയനില്‍ ഇടം പിടിച്ച ഏക മലയാളി കർഷകന്‍

ദുബായ് : എക്സ്പോ 2020 യില്‍ വെണ്‍ശില്‍പം പോലെ സുന്ദരമാണ് യുഎഇയുടെ പവലിയന്‍.രാജ്യത്തിന്‍റെ സംസ്കാരവും ശോഭനമായ ഭാവിയും ചേർത്തിണക്കിയ ഫാല്‍ക്കണിന്‍റെ രൂപത്തിലുളള പവലിയന്‍ ഇതിനകം തന്നെ നിരവധി പേരാണ് സന്ദർശിച്ചത്. മലയാളികള്‍ക്ക് അഭിമാനമായി പ്രവീണ്‍ കോട്ടവാതിലെന്ന കർഷകന്‍റെയും കുടുംബത്തിന്‍റേയും ചിത്രം ആ പവലിയനില്‍ ഇടം പിടിച്ചിട്ടുണ്ട്.പുതിയ തലമുറയ്ക്ക് പ്രചോദനം നല്‍കുന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയ 10 പേരില്‍ ഒരാളായാണ് പ്രവീണും ഇടം പിടിച്ചിരിക്കുന്നത്.
യുഎഇയില്‍ എത്തിയതിന് ശേഷവും തങ്ങളുടെ ഇഷ്ടങ്ങള്‍ പിന്തുടർന്ന് ആഗ്രഹിച്ച ജീവിത സാഹചര്യം സ്വന്തമാക്കിയ 10 പേരുടെ കുടുംബ ചിത്രവും അവരെ കുറിച്ചുളള ലഘുവിവരണവുമാണ് പവലിയനിലുളളത്. ഇതില്‍ ഇടം പിടിച്ച ഏക മലയാളിയാണ് പ്രവീണ്‍ കോട്ടവാതിലെന്ന കർഷകന്‍. കോവിഡ് സമയത്ത് ദുബായിലെ സ്വന്തം താമസ സ്ഥലത്തോട് ചേ‍ർന്നുളള കൃഷിയിടത്ത് പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് സ്വന്തം ആവശ്യം കഴിഞ്ഞ് മറ്റുളളവർക്ക് നല്‍കുകയും ചെയ്തിരുന്നു കടകളില്‍ പോയി പച്ചക്കറിവാങ്ങാതെ നട്ടുനനച്ച് വള‍ർത്തി ഉപയോഗിക്കുന്ന പ്രവീണിനെകുറിച്ച് അന്ന് ദേശീയ മാധ്യമങ്ങളിലുള്‍പ്പടെ വാർത്ത വരികയും ചെയ്തിരുന്നു. ഇത് കണ്ടാണ് എക്സ്പോ ടീം പ്രവീണിനെ ബന്ധപ്പെടുന്നതും പുതുതലമുറയ്ക്ക് പ്രചോദനമാകുന്ന രീതിയില്‍ പ്രവർത്തിച്ചതിനാല്‍ യുഎഇയുടെ എക്സ്പോ പവലിയനില്‍ താങ്കളെ കുറിച്ചുളള ചെറുകുറിപ്പും ഫോട്ടോയും ഉള്‍പ്പെടുത്തുകയാണെന്ന് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തത്. ഒപ്റ്റോമിസ്റ്റായ ഭാര്യ പ്രീനി ശിവനും, 8 വയസുകാരനായ, അയാന്‍ വിരാജും, നാലുവയസുകാരി, മിഥുനയും കൃഷിയില്‍ സഹായികളാണ്. ലഭിച്ച അംഗീകാരത്തില്‍ സന്തോഷത്തിലാണ് കുടുംബവും കൃഷിയോടുളള ഇഷ്ടം എപ്പോഴുമുണ്ട്, അമ്മ ശാരദയും അച്ഛന്‍ പ്രഭാകരനും കർഷകരാണ്. ആ വഴി തന്നെയാണ് കൃഷിയിലേക്ക് എത്തിയത് പ്രവീണ്‍ പറയുന്നു.
ശില്‍പി സാന്‍റിയാഗോ കലാട്രവയാണ് 15,000 ചതുരശ്ര അടിയില്‍ നാലു നിലയിലൊരുക്കിയ യുഎഇ പവലിയനില്‍ ക‍ർഷകനായ മലയാളി ഇടം നേടിയെന്നുളളത് കേരളത്തിനും കൃഷിക്കും അഭിമാനിക്കാവുന്ന നേട്ടം തന്നെയെന്നുളളതില്‍ സംശയമില്ല.

Leave a Reply