എക്സ്പോയിലെ ഇന്ത്യന്‍ പവലിയന്‍: അഭിമാനമായി ആസാ ഗ്രൂപ്പ്

ദുബായ് :എക്സ്പോ 2020 യിലെ ഇന്ത്യന്‍ പവലിയനില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സന്ദർശകർക്ക് പുത്തന്‍ അനുഭവം നല്‍കുന്നതിന് പിന്നില്‍ പ്രവർത്തിച്ചത് മലയാളിയുടെ ഉടമസ്ഥതയിലുളള ആസാ ഗ്രൂപ്പ് ഓഫ് കമ്പനീസ്. മലയാളിയായ സിപി സാലിഹിന്‍റെ ഉടമസ്ഥതയിലുളളതാണ് ആസാ ഗ്രൂപ്പ് ഓഫ് കമ്പനീസ്.ഇന്ത്യന്‍ പവലിയന്‍റെ നിർമ്മാണ ചുമതലയുളള എന്‍ബിസിസിയുമായുളള കരാറിന്‍റെ അടിസ്ഥാനത്തിലാണ് ലോകോത്തരനിലവാരത്തിലുളള പ്രദർശനം ആസാ ഒരുക്കിയത്.
കരാറൊപ്പിട്ടതിന് ശേഷമുളള ചുരുങ്ങിയ സമയം കൊണ്ടാണ് എല്ലാം സജ്ജമാക്കിയത്. ആസാ ഗ്രൂപ്പിന്‍റെ ഐടിസി വിഭാഗമാണ് ഇതിനായി പ്രയത്നിച്ചത്. നിരവധി സ്ഥാപനങ്ങളെ മറികടന്നാണ് കമ്പനി ടെന്‍റർ നേടിയത്. ആസാ ഗ്രൂപ്പിനെ ഇതിനായി തെരഞ്ഞെടുത്ത ഇന്ത്യന്‍-യുഎഇ സർക്കാരുകളോട് നന്ദി പറയുന്നുവെന്നുംം സിപി സാലിഹ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.


700 ചതുരശ്രമീറ്ററില്‍ നാലു നിലകളിലായി സ്ഥാപിച്ചിട്ടുളള എല്‍ഇഡി വാള്‍ സാങ്കേതികവിദ്യയുടെ മികച്ച ഉദാരണമായി സന്ദർശകർക്ക് മുന്നില്‍ തലയുയർത്തി നില്‍ക്കുന്നു. പ്രത്യേക ദിനങ്ങളില്‍ സ്ക്രീനുകളില്‍ അന്നത്ത ദിവസത്തിന്‍റെ പ്രത്യേകതയനുസരിച്ചുളള ചിത്രങ്ങള്‍ തെളിയും.
ആധുനിക രീതിയിലുളള 16 പ്രൊജക്ടറുകള്‍,സെന്‍ട്രലൈസ്ഡ് കണ്‍ട്രോള്‍ വീഡിയോ പ്ലേ ബാക്ക് സിസ്റ്റം ഉള്‍പ്പടെയുളളവ ലോകോത്തര നിലവാരമുളള ബ്രാന്‍ഡുകളുടെ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് സജ്ജമാക്കിയിട്ടുളളത്. 360 ഡിഗ്രിയില്‍ ഡിജിറ്റല്‍ റിക്രിയേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച ഭൂമിയുടെ ഉപരിതലവും സന്ദ‍ർശകർക്ക് അനുഭവവേദ്യമാകുന്ന തരത്തില്‍ സജ്ജമാക്കിയ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ നേട്ടങ്ങളും ഇതിനകം തന്നെ നിരവധി പേരെ ആകർഷിച്ചുകഴിഞ്ഞു.


ഇന്ത്യയുടെ വൈവിധ്യം പ്രകടമാക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ രുചി വൈവിധ്യവും കല സംസ്കാരവും സിനിമയുമെല്ലാം 3ഡി ഓഗ്മെന്‍റഡ് റിയാലിറ്റി പ്രൊജക്ഷന്‍ സിസ്റ്റം ഉപയോഗപ്പെടുത്തിയാണ് ആകർഷകമാക്കിയിരിക്കുന്നത്. ആസാ ഗ്രൂപ്പ് സിഇഒ അന്‍വർ സാലിഹ്, ഡയറക്ടർ ഫാരിസ്, ഐടി ഡിവിഷന്‍ മാനേജർ ഇബ്രാഹിം മുഹമ്മദ്, ടെക്നിക്കല്‍ മേധാവി നബീല്‍, ഓട്ടോ മേഷന്‍ എഞ്ചിനീയർ നിഖില്‍, ബിസിനസ് ഡെവലപ്മെന്‍റ് മാനേജർ അറഫാത്ത്, സീനിയർ മാനേജർ ഇബ്രാഹിം കുട്ടി തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply