ലഖീംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ വീടുകൾ സന്ദർശിച്ച് രാഹുലും പ്രിയങ്കയും

രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ലഖിംപൂരിൽ നോവാഗ്രാമത്തിലെ കൊല്ലപ്പെട്ട കർഷകരുടെ വീടുകൾ സന്ദർശിച്ചു. ഇരുവർക്കും ലഖിംപൂർ സന്ദർശിക്കാൻ യുപി സർക്കാർ ഇന്നാണ് അനുമതി നൽകിയത്. നേരത്തേ ഇരുവർക്കും അനുമതി നിഷേധിച്ച യുപി സർക്കാർ അവസാനം സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയായിരുന്നു.

വിമാന മാർഗം ലഖ്‌നൗവിൽ എത്തിയ ശേഷം ലഖീംപൂരിലേക്ക് റോഡ് വഴിയായിരുന്നു യാത്ര. യുപിയിൽ എത്താൻ രാഹുൽ ഗാന്ധിയെ അനുവദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും 59 മണിക്കൂർ കരുതൽ തടങ്കലിലാക്കിയ പ്രിയങ്കയുടെയും കർഷകരെ കണ്ടേ മടങ്ങൂവെന്ന രാഹുലിൻറേയും നിശ്ചയദാർഡ്യത്തിന് മുന്നിൽ യുപി പൊലീസും കേന്ദ്രസർക്കാറും മുട്ടുമടക്കുകയായിരുന്നു

Leave a Reply