‘രാജ്യത്ത് ഏകാധിപത്യം’; കർഷകർക്ക് നേരെ നടന്നത് സർക്കാറിന്റെ ആക്രമം

ന്യൂഡൽഹി: കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ ലഖിംപൂരിലേക്ക് പോകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. കർഷകർക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ലിംഖിപൂരിലേക്കുള്ള യാത്രക്ക് മുന്നോടിയായി പത്രസമ്മേളനത്തിൽ ആരോപിച്ചു. ലഖിംപൂർ ഖേരിയിലേക്കുള്ള യാത്രയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടതിൽ പ്രതികരിക്കുകയായിരുന്നു രാഹുൽ.

‘സർക്കാർ കർഷകരെ അപമാനിക്കുകയും കൊല്ലുകയുമാണ്. അവർക്ക് കർഷകരുടെ ശക്തി മനസ്സിലായിട്ടില്ല. ലഖിംപൂരിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു പേർക്ക് അവിടെ പോകാനേ നിരോധമുള്ളൂ. മൂന്നു പേർ അവിടേക്ക് പോകും’- രാഹുൽ ഗാന്ധി പറഞ്ഞു. മന്ത്രിക്കും മകനുമെതിരെ ഇതുവരെ നടപടിയെടുത്തില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

Leave a Reply