സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം. ഇടുക്കിയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദശങ്ങളിൽ താമസിക്കുന്നവരും മലയോര മേഖലകളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ ഇന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply