ഫേസ്ബുക്കും വാട്ട്‌സാപ്പും 7 മണിക്കൂർ പണിമുടക്കി; സക്കർബർഗിന് നഷ്ടം 52,000 കോടി

ഫേസ്ബുക്കും വാട്‌സാപ്പും ഇൻസ്റ്റഗ്രാമും ഏഴു മണിക്കൂർ നിശ്ചയമായതോടെ മാർക്ക് സക്കർബർഗിന് നഷ്ടമായത് 52,000 കോടിയോളം രൂപ (7 ബില്യൺ യുഎസ് ഡോളർ). ഫേസ്ബുക്കിന്റെ ഓഹരിമൂല്യമാകട്ടെ 5.5 ശതമാനം ഇടിഞ്ഞു. സെപ്തംബർ പകുതി മുതലുള്ള കണക്കെടുത്താൽ 15 ശതമാനമായാണ് ഓഹരി മൂല്യം ഇടിഞ്ഞത്. ബ്ലൂംബെർഗിന്റെ ശതകോടീശ്വരന്മാരുടെ സൂചികയിൽ ബിൽ ഗേറ്റ്സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്ത്യൻ സമയം ഇന്നലെ രാത്രി 9 മണിയോടെയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സാപ്പ് എന്നിവയുടെ സേവനങ്ങൾ ആഗോളതലത്തിൽ തന്നെ നിശ്ചലമായത്. 10 മണിയോടെ മൂന്നു സ്ഥാപനങ്ങളും അവരവരുടെ ട്വിറ്റർ അക്കൌണ്ടിലൂടെ ക്ഷമാപണം നടത്തുകയും തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്ന് അറിയിക്കുകയും ചെയ്തു. അർധരാത്രിയോടെയാണ് ഫേസ് ബുക്കിന്റെ ഓഹരിമൂല്യം 5.5 ശതമാനമായി ഇടിഞ്ഞത്.

‘പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലർത്താൻ ഞങ്ങളുടെ സേവനങ്ങളെ നിങ്ങൾ എത്രത്തോളം ആശ്രയിക്കുന്നു എന്നകാര്യം എനിക്ക് അറിയാം. തടസ്സ നേരിട്ടതിൽ ഖേദിക്കുന്നു” , സമൂഹമാധ്യമങ്ങൾ നിശ്ചലമായതിൽ ഖേദം പ്രകടിപ്പിച്ച് സക്കർബർഗ് രേഖപ്പെടുത്തി.

Leave a Reply