ഇതാണോ രാമരാജ്യം? കർഷക കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി മമത ബാനർജി

ഉത്തർപ്രദേശിലെ ലഖിംപുർ ഖേഡിയിൽ കാറുകൾ ഇടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷ വിമർഷനവുമായി മമത ബാനർജി. വളരെ വിഷമിപ്പിക്കുന്നതും ദൗർഭാഗ്യകരവുമായ കാര്യങ്ങളാണ് സംഭവിച്ചതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി പറഞ്ഞു

‘ഈ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് ജനാധിപത്യമില്ല. ഏകാധിപത്യമാണ്. കർഷകർ ക്രൂരമായി കൊല്ലപ്പെട്ടിട്ടും സത്യം പുറത്തുവരാൻ ബി.ജെ.പി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് അവർ അവിടെ സെഷൻ 144 ഏർപ്പെടുത്തിയത്. ബി.ജെ.പി വാഗ്ധാനം ചെയ്ത രാമ രാജ്യമല്ല ഇത്.
കൊലപാതകങ്ങളുടെ നാടായി ഇന്ത്യ മാറി.’ മമതാ ബാനർജി കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മമതാ ബാനർജി.

കഴിഞ്ഞ ദിവസമാണ് യു.പിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച വാഹനം കർഷക സമരത്തിന് നേരേ പാഞ്ഞ് കയറിയത്. നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് കർഷകർ മൃതദേഹങ്ങളുമായി സമരം ചെയ്തിരുന്നു.

Leave a Reply