ലോകവ്യാപകമായി പണിമുടക്കി ഫേസ്ബുക്കും വാട്‌സ്ആപ്പും ഇൻസ്റ്റഗ്രാമും

ലോകവ്യാപകമായി ഫേസ്ബുക്കിന്റെ സോഷ്യൽ മീഡിയ ആപ്പുകൾ പണിമുടക്കിയതായി റിപ്പോർട്ട്. മിനിറ്റുകളായി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വാട്സ്ആപ്പും പ്രവർത്തനരഹിതമായിത്തീർന്നിരിക്കുകയാണ്.

ലോകത്തുടനീളം സേവനം തടസപ്പെട്ടിട്ടുണ്ട്. സർവറിലെ സാങ്കേതികത്തകരാറാണ് ആപ്ലിക്കേഷനുകൾ പ്രവർത്തനരഹിതമാകാൻ കാരണമെന്ന് ഫേസ്ബുക് ട്വീറ്ററിൽ വ്യക്തമാക്കി. മൂന്ന് ആപ്പുകളും പണിമുടക്കിയതോടെ സമൂഹമാധ്യമ ഉപയോക്താക്കളെല്ലാം ട്വിറ്ററിലും ടെലിഗ്രാമിലും എത്തിയിരിക്കുകയാണ്.

Leave a Reply