കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 30 ദിവസത്തിനകം 50,000 രൂപ നഷ്ടപരിഹാരം നൽകണം : സുപ്രിം കോടതി

കോവിഡ് ബാധിച്ച് മരിച്ചവരോ കോവിഡ് പ്രേരണയാൽ ആത്മഹത്യ ചെയ്തവരോ ആയ വ്യക്തികളുടെ കുടുംബങ്ങൾക്ക് 50,000 രൂപയുടെ നഷ്ടപരിഹാരം അംഗീകരിച്ച് സുപ്രിം കോടതി. ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് സംസ്ഥാനങ്ങൾ നഷ്ടപരിഹാര തുക സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും നൽകണം.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗരേഖ പ്രകാരം മരണ കാരണം കോവിഡ് എന്നു രേഖപെടുത്തിയവരുടെ കുടുംബാംഗങ്ങൾക്ക് അപേക്ഷ നൽകി 30 ദിവസത്തിനകം 50000 രൂപ നൽകണം.

മരണ സർട്ടിഫിക്കറ്റിൽ മരണ കാരണം കോവിഡ് എന്ന് രേഖപ്പെടുത്തിയില്ലെങ്കിലും നഷ്ടപരിഹാര തുക നിഷേധിക്കപ്പെടരുതെന്ന് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

Leave a Reply