താരമായി ഇന്ത്യക്കാരിയായ കുഞ്ഞുപെണ്‍കുട്ടി, ശ്രദ്ധയാകർഷിച്ച് ഭീമന്‍ അല്‍ വാസല്‍ പ്ലാസ

ദുബായ് : യുഎഇയുടെ 50 വർഷത്തെ വിജയയാത്രയുടെ ചരിത്രം പറഞ്ഞ കുഞ്ഞുപെണ്‍കുട്ടിയാണ് ഉദ്ഘാടനചടങ്ങിലെ താരമായത്. യുഎഇ എന്ന രാജ്യത്തിന്‍റെ കഥ പെണ്‍കുട്ടിയോട് പറഞ്ഞുകൊടുക്കുന്ന മുതിർന്നയാളായി എത്തിയത് പ്രശസ്ത സ്റ്റേജ് കലാകാരനായ ഡോ ഹബീബ് ഗുലൂം അല്‍ത്താറാണ്. മിനിസ്ട്രി ഓഫ് കള്‍ച്ചർ ആന്‍റ് നോളജ് ഡെവലപ്മെന്‍റിലെ കള്‍ച്ചർ ആന്‍റ് കമ്മ്യൂണിറ്റി ആക്ടിവിറ്റി ഡയറക്ടറാണ് ഇദ്ദേഹം. കുഞ്ഞു പെണ്‍കുട്ടിയായി എത്തിയത് ഇന്ത്യാക്കാരിയായ മിറാ സിംഗാണെന്നുളളത് ഇന്ത്യാക്കാ‍ർക്കും അഭിമാനമായി ഈ പെണ്‍കുട്ടി അണിഞ്ഞത് 260 മണിക്കൂറെടുത്ത് തയ്യാറാക്കിയ പരമ്പരാഗത രീതിയിലുളള ഉടുപ്പാണെന്നുളളത് കൌതുകമായി. അപ്പൂപ്പന്‍റെ കൈയില്‍ നിന്നും അല്‍ഭുത വളയം സ്വീകരിക്കുന്ന പെണ്‍കുട്ടി, യുഎഇയുടെ ചരിത്രകാഴ്ചകളും ഭാവിയുടെ സ്വപ്നങ്ങളും മായകാഴ്ചയിലൂടെ കാണുന്നു.

അത്ഭുവളയം

പെണ്‍കുട്ടിയ്ക്ക് അപ്പൂപ്പന്‍ കൈമാറുന്ന വളയത്തിനുമുണ്ട് പ്രത്യേകത. 3000 വർഷം പഴക്കമുളള അത്ഭുത വളയം സരൂഖ് അല്‍ ഹദീദെന്ന സ്ഥലത്ത് നിന്നും കണ്ടെടുത്തതാണ്. അതേസമയം ഇത് വീണ്ടെടുത്തത് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിയോഗിച്ച സംഘമാണ്. മരുഭൂമിക്കൂനങ്ങളുടെ മാതൃകയിലാണ് അത്ഭുതവളയുമുളളത്.

ശ്രദ്ധാകേന്ദ്രമായി അല്‍വാസല്‍ പ്ലാസ

കലാപ്രകടനങ്ങള്‍ക്ക് ചാരുത പക‍ർന്ന് തിളങ്ങി ഭീമന്‍അല്‍വാസല്‍പ്ലാസ.
എക്സ്പോ 2020 ലോഗോയുടെ 3ഡി ആവിഷ്കാരമാണ് ഭീമന്‍അല്‍വാസല്‍പ്ലാസ ഡോം. ലോകത്തെ ഏറ്റവും വലിയ 360 ഡിഗ്രി പ്രൊജക്ഷന്‍സർഫസാണ് ഇത്. അഡ്രിയന്‍സ്മിത്ത്- ഗോഡോന്‍ഗില്‍ആർക്കിടെക്ചറാണ് നി‍ർമ്മാണം പൂർത്തിയാക്കിയത്. 350 മീറ്റർ വിസ്തൃതിയും 67.5 മീറ്റർ ഉയരവുമുണ്ട്. 13.6 കിലോ മീറ്റർ സ്റ്റീല്‍ഉപയോഗിച്ചാണ് നിർമ്മിതി പൂർത്തിയാക്കിയത്. ഏകദേശം 2544 ടണ്‍ ഭാരമാണുളളത്, അതായത് ഏകദേശം 25 നീലത്തിമിംഗലങ്ങളുടെ ഭാരം.

Leave a Reply