അല്‍കോബാര്‍:സഊദി അൽകോ ബാറിലെ മുതിർന്ന പ്രവാസിയും കെഎംസിസി യുടെ സമുന്നത നേതാവുമായിരുന്ന എൻ കെ മരക്കാർ കുട്ടി ഹാജി കുറ്റിക്കാട്ടൂനരിൻ്റെ വേർപാടിൽ കെഎംസിസി അൽകോ ബാർ സെൻട്രൽ കമ്മിറ്റിയും സമസ്ത ഇസ്ലാമിക് സെൻ്ററും ചേർന്ന് അനുശോചന യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.അവധി കഴിഞ്ഞു സൌദിയിലേക്കുള്ള മടക്ക യാത്രയില്‍ മരക്കാര്‍ കുട്ടി ഹാജിക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് ദേഹാസ്ഥാഥ്യം സംഭവിക്കുകയും ബുധനാഴ്ച പുലര്‍ച്ചേ മരണപ്പെടുകയായിരുന്നു.
അല്‍കോബാറിലെ മത സാമൂഹ്യ ജീവകാരുണ്യ രംഗത്ത് നിറ സാന്നിധ്യമായിരുന്ന മരക്കാര്‍ കുട്ടി ഹാജി സ്വദേശമായ കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂര്‍ പ്രദേശത്തും അഗതി അനാഥസംരഷണ പ്രവര്‍ത്തനങ്ങളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക കണിച്ച മഹത് വ്യക്തിയെ യാണ് മരക്കാർ കുട്ടി ഹാജിയുടെ വേർപാടികൂടെ പ്രവാസി സമൂഹത്തിന് നഷ്ടമായതെന്നു കെഎംസിസി
എസ് ഐ സി ഭാരവാഹികൾ അനുശോചന സംഗമത്തില്‍ അഭിപ്രായപ്പെട്ടു.കിഴക്കന്‍ പ്രവിശ്യാ കെഎംസിസി നേതാക്കളായ ആലിക്കുട്ടി ഒളവട്ടൂര്‍,മാമു നിസാര്‍,ദമാം മീഡിയാ ഫോം പ്രതിനിധികളായ മുജീബ് കളത്തില്‍,സുബൈര്‍ ഉദിനൂര്‍,അബ്ദുല്‍ മജീദ് കൊടുവള്ളി,അബ്ദു റഹ്മാന് അറക്കല്‍,ബഷീര്‍ ബാഖവി പറമ്പില്‍ പീടിക,അബ്ദുന്നാസര്‍ ദാരിമി കമ്പില്‍,
ബഷീര്‍ കുറ്റിക്കാട്ടൂര്‍,സിദ്ധീഖ് പാണ്ടികശാല,സിറാജ് ആലുവ,നജീബ് ചീക്കിലോട്,ഇക്ബാല്‍ ആനമങ്ങാട്,ഇസ്മായില്‍ പുള്ളാട്ട്,അബ്ദുല്‍ അസീസ് കത്തറമ്മല്‍,മൊയ്തീന് വെണ്ണക്കാട്,ജമാല്‍ മീനങ്ങാടി,ബഷീര്‍ അറാര്‍ എന്നിവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു.മൊയ്തുണ്ണി പാലപ്പെട്ടി,ആസിഫ് മേലങ്ങാടി,അന്‍വര്‍ ഷാഫി വളാഞ്ചേരി,ഹബീബ് പൊയില്‍തൊടി,ജുനൈദ് കാഞ്ഞങ്ങാട്,മജീദ് കുറ്റിക്കാട്ടൂര്‍,ജാഫര്‍ അരീക്കോട്,മുഹമ്മദ് പുതുക്കുടി,ലുബൈദ് ഒളവണ്ണ എന്നിവര്‍ അനുശോചന സംഗമത്തിന് നേതൃത്വം നല്കി
സിറാജ് ആലുവ
ജനറല്‍ സെക്രട്ടറി
അല്‍കോബാര്‍ കെഎംസിസി