മധ്യപൂർവ്വദേശത്തെ മികച്ച കുടുംബ ആ‍ക‍ർഷണ കേന്ദ്രമായി ഗ്ലോബല്‍ വില്ലേജ്

ദുബായ് : മധ്യപൂർവ്വ ദേശത്തെ മികച്ച കുടുംബ ആക‍ർഷണകേന്ദ്രമായി ഗ്ലോബല്‍ വില്ലേജ്. 2021 അന്തർദേശിയ യാത്ര പുരസ്കാരങ്ങളിലാണ് മധ്യപൂർവ്വ ദേശത്തെ മികച്ച കുടുംബ ആക‍ർഷകേന്ദ്രമായി ഗ്ലോബല്‍ വില്ലേജ് തെരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബർ 26 ന് ഗ്ലോബല്‍ വില്ലേജിന്‍റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെയാണ് പുരസ്കാരമെത്തുന്നത് എന്നുളളതും കൗതുകകരം.എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന കാഴ്ചകളാണ് ഓരോ വർഷവും ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കുന്നത്. 45 ലക്ഷം സന്ദ‍ർശകരാണ് കഴിഞ്ഞ തവണ ഗ്ലോബല്‍ വില്ലേജിലെത്തിയത്. വരുന്ന സന്ദർശകർക്ക് സന്തോഷമുണ്ടാക്കുകയെന്നുളളതാണ് തങ്ങളുടെ ലക്ഷ്യം, ഗ്ലോബല്‍ വില്ലേജിലെ കാഴ്ചകള്‍ കണ്ട്, ആസ്വദിച്ച് ആളുകള്‍ മടങ്ങിപ്പോകുമ്പോള്‍ ഞങ്ങളും തൃപ്തരാകുന്നു, ഗ്ലോബല്‍ വില്ലേജ് മാർക്കറ്റിംഗ് ആന്‍റ് ഇവന്‍റ്സ് ഡയറക്ട‍ർ ജാകി എല്ലെന്‍ബി പറയുന്നു.

Jaki Ellenby – Executive Director-Marketing & Events at Global Village

ഗ്ലോബല്‍ വില്ലേജിന്‍റെ 26 മത് പതിപ്പാണ് ഇത്തവണ സന്ദർശകരെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. വിവിധ സംസ്കാരങ്ങളുടെ സംഗമമാണ് ഗ്ലോബല്‍ വില്ലേജ്.

Leave a Reply