വികെ അബ്ദുൽ ഖാദർ മൗലവിയുടെ വേർപാടിൽ കെഎംസിസി അനുശോചിച്ചു.


ദമ്മാം:മുതിർന്ന മുസ്ലീം ലീഗ് നേതാവും സാംസ്ഥാന മുസ്ലീം ലീഗ് വൈസ് പ്രസിഡൻ്റുമായിരുന്ന വികെ അബ്ദുൽ ഖാദർ മൗലവി കണ്ണൂരിൻ്റെ വേർപാടിൽ കിഴക്കൻ പ്രവിശ്യാ കെഎംസിസി അനുശോചണം രേഖപ്പെടുത്തി. സിപി ചെറിയ മമ്മു ക്കേയി, ഇ അഹമ്മദ് എന്നീ മുതിർന്ന നേതാക്കൾക്കൊപ്പം കണ്ണൂർ ജില്ലയിൽ മുസ്ലീം ലീഗിൻ്റെ വളർച്ചക്ക് മുന്നണിയിൽ നിന്ന് നേതാവായിരുന്നു മൗലവിയെന്നു ഭാരവാഹികളായ മുഹമ്മദ് കുട്ടി കോഡൂർ, ആലിക്കുട്ടി ഒളവട്ടൂർ, എന്നിവർ അനുശോചന
സന്ദേശത്തിൽ വ്യക്തമാക്കി.

അബ്ദുൽ ഖാദർ മൗലവിയുടെ വേർപാടിൽ
അൽകോബാർ കെഎംസിസി
ഉത്തര കേരളത്തിലെ സാധാരണക്കാർക്കൊപ്പം മത സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ രംഗത്ത്
നിറഞ്ഞു നിന്ന ജനകീയ നേതാവായിരുന്നു വികെ അബ്ദുൽ ഖാദർ മൗലവിയെന്ന് അൽകോബാർ
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല,സിറാജ് ആലുവ,
നജീബ് ചീക്കിലോട് എന്നിവർ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

സിറാജ് ആലുവ
മാധ്യമ വിഭാഗം
കിഴക്കൻ പ്രവിശ്യാ കെഎംസിസി

Leave a Reply