സുരക്ഷ ഉറപ്പുവരുത്താന്‍ ഷാ‍ർജ പോലീസിന്‍റെ ബോധവല്‍ക്കരണ ക്യാംപെയിന്‍

ഷാർജ :വ്യാപാരികളുടെയും കടകളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ഷാ‍ർജ പോലീസിന്‍റെ ബോധവല്‍ക്കരണ ക്യാംപെയിന്‍ . സുരക്ഷയും ഉറപ്പും എന്ന പേരിലാണ് ബോധവല്‍ക്കരണ ക്യാംപെയിന് തുടക്കമിട്ടിരിക്കുന്നത്. കട ഉടമകളെയും വ്യാപാരികളെയും മോഷണമുള്‍പ്പടെയുളള കാര്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കാന്‍ ഷാ‍ർജ റോഡ്സ് ആന്‍റ് ട്രാന്‍സ് പോർട്ട് അതോറിറ്റി ആന്‍റ് ഗൈഡന്‍സ് സെന്‍ററുമായി സഹകരിച്ചാണ് ക്യാംപെയിനെന്ന് ഷാ‍ർജ പോലീസ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ കേണൽ യൂസിഫ് ഉബൈദ് ഹർമോൾ പറഞ്ഞു. ഒരുമാസക്കാലമായി പ്രചാരണം തുടരുകയാണ്.കടകളില്‍ പണം സൂക്ഷിക്കുന്നതുമായും ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും ഉയർന്ന നിലവാരത്തിലുളള ലോക്ക് ഉപയോഗിക്കുന്നതിനെ കുറിച്ചുമുള്‍പ്പടെയുളള കാര്യങ്ങളെ കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നു. ഷാർജയിലെയും കിഴക്കൻ, മധ്യ പ്രദേശങ്ങളിലെയും വിവിധ സ്ഥാപനങ്ങളിലും ഷോപ്പുകളിലും മൂന്ന് ഭാഷകളിലാണ് (അറബിക്, ഇംഗ്ലീഷ്, ഉറുദു) ക്യാംപെയിന്‍ നടത്തുന്നത്. സ്ഥാപനങ്ങളിലോ ഷോപ്പുകളിലോ മോഷണമുണ്ടാകുന്നത് എങ്ങനെ തടയാം എന്നതിനെക്കുറിച്ചും കേണൽ യൂസിഫ് ഹാർമോൾ വിശദീകരിച്ചു. ഏതെങ്കിലും തരത്തില്‍ സംശയമുണ്ടാകുന്ന നടപടികള്‍ ഉണ്ടാകുകയോ പ്രതികൂല സാഹചര്യമാണെങ്കിലോ
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റിന്‍റെ കമ്യൂണിക്കേഷൻസ് ഹോട്ട്ലൈൻ നമ്പറായ 80040 വഴിയോ അല്ലെങ്കിൽ ഷാർജ പോലീസിന്‍റെ ആപ്ലിക്കേഷൻ വഴിയോ പോലീസിനെ അറിയിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

വ്യാജന്മാരെ സൂക്ഷിക്കുക

പ്രമുഖ ഹോട്ടല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ശൃംഖലകളുടെ പേരില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വ്യാജന്മാരെ കരുതിയിരിക്കണമെന്ന് ഷാ‍ർജ പോലീസ്. കുറഞ്ഞനിരക്കില്‍ സാധനങ്ങള്‍ നല്‍കി ക്രെഡിറ്റ് കാ‍ർഡിലൂടെ പണം അപഹരിക്കുന്ന സംഘങ്ങളുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഏതെങ്കിലും തരത്തില്‍ സംശയം തോന്നിയാല്‍ tec_crimes@shjpolice.gov.ae എന്ന ഇമെയില്‍ ഐഡി വഴിയോ 065943228 എന്ന ഫോണ്‍നമ്പറിലോ 0559992158 എന്ന വാട്സ്അപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

,

Leave a Reply